ADVERTISEMENT

കോഴിക്കോട് സരോവരം പാര്‍ക്കില്‍ കുഴിച്ചു മൂടിയ മൃതദേഹം വിജിലിന്റെത് തന്നെയെന്ന് ഉറപ്പിച്ച് ഡിഎന്‍എ ഫലം. കണ്ണൂര്‍ ഫൊറന്‍സിക് ലാബിലെ പരിശോധനയിലാണ് മൃതദേഹ ഭാഗങ്ങള്‍ വിജിലിന്റെതെന്ന് സ്ഥിരീകരിച്ചത്. കേസില്‍ വിജിലിന്റെ സുഹൃത്തുക്കള്‍ നേരത്തെ അറസ്റ്റിലായിരുന്നു. 

2019 ൽ കൂട്ടുകാരോടൊപ്പം പോയ വിജിലിനെ കാണാതാവുകയും തുടർന്ന് വിജിലിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ ആറു വർഷത്തിന് ശേഷം എരഞ്ഞിപ്പാലം സരോവരത്തുള്ള ചതുപ്പിൽ വിജിലിന്റെ വസ്ത്രവും ഷൂസും അസ്ഥികളും കണ്ടെത്തുകയായിരുന്നു. ദിവസങ്ങള്‍ നീണ്ടുനിന്ന തിരച്ചിലിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 

ADVERTISEMENT

അമിത ലഹരി ഉപയോഗത്തിനിടെ വിജില്‍ മരിച്ചുവെന്നാണ് പ്രതികളുടെ മൊഴി. തുടര്‍ന്ന് മൃതദേഹം ചതുപ്പില്‍ താഴ്ത്തുകയായിരുന്നു. കേസില്‍ വിജിലിന്റെ സുഹൃത്തുക്കളായ നിഖിലും ദീപേഷും രഞ്ജിത്തുമാണ് അറസ്റ്റിലായത്. 

ADVERTISEMENT
DNA Confirms Body Found in Sarovaram Park is Vigil:

Vigil's death confirmed: DNA results identify body found in Kozhikode Sarovaram Park as Vigil. Friends arrested in connection to the case claimed Vigil died due to drug overdose and they disposed of the body in the swamp.

ADVERTISEMENT
ADVERTISEMENT