ADVERTISEMENT

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എടുത്ത നിലപാടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോടതി കുറ്റവിമുക്തനാക്കിയ നടന്‍ ദിലീപിനെ ഫെഫ്ക യൂണിയനിൽ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച് ഭാഗ്യലക്ഷ്മി സംഘടനയില്‍ നിന്ന് രാജിവച്ചിരുന്നു. ‌

നടിക്ക് നീതി ലഭിച്ചില്ലെന്നും അതിനുവേണ്ടി പോരാടുമെന്നാണ് ഭാഗ്യലക്ഷ്മിയുടെ നിലപാട്. ഇപ്പോഴിതാ താന്‍ അനുഭവിക്കുന്ന മാനസികാവസ്ഥ വിവരിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ ഓപ്പൺ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. 

ADVERTISEMENT

‘‘കഴിഞ്ഞ ദിവസം എനിക്ക് മൂന്ന് കല്യാണങ്ങള്‍ക്ക് ക്ഷണമുണ്ടായിരുന്നു, രാവിലെ ഒരു പട്ടുസാരി ഉടുത്ത് ഒരുങ്ങി പോവാന്‍ മനസ് തോന്നാത്തതുകൊണ്ട് ഞാന്‍ അവര്‍ക്കെല്ലാം മെസേജ് അയച്ചു. എനിക്ക് ഒരുങ്ങാന്‍ തോന്നുന്നില്ല, അതുകൊണ്ട് ഈ കല്യാണത്തിന് വരുന്നില്ലെന്ന്, മനസ് ഇപ്പോഴും അവള്‍ക്കൊപ്പമാണ്.

ഒരു പെൺകുട്ടി അനുഭവിക്കുകയാണ്. ഇത്രയും പോരാട്ടം നടത്തിയിട്ടും പ്രതിക്കൂട്ടില്‍ നിന്ന് അയാൾ രക്ഷപ്പെട്ടു. നാളെ ജനപ്രിയ നായകൻ എന്ന നിലയിൽ ആളുകൾ കൊണ്ടാടും. ഇത് ഒരാളുടെ കുറ്റമല്ല. ഇത് സംവിധാനത്തിന്റെ കുഴപ്പമാണ്. സ്ത്രീ- പുരുഷ ഭേദമില്ലാതെ ഇതാണ് അവസ്ഥ. ഇത് മാറണമെങ്കിൽ പൊതുജനവും മാധ്യമങ്ങളും വിചാരിക്കണം.’’-ഭാഗ്യലക്ഷ്മി പറഞ്ഞു. 

ADVERTISEMENT
Bagyalakshmi's Statement on Actress Assault Case:

Bagyalakshmi expresses her mental state regarding the actress assault case. The actress feels disheartened by the system and stands in solidarity with the survivor, emphasizing the need for change.

ADVERTISEMENT
ADVERTISEMENT