പണം ക്രിപ്‌റ്റോ കറന്‍സിയാക്കി ചൈനയിലേക്ക് കടത്തി; ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ റിയാലിറ്റി ഷോ താരം ബ്ലെസ്‌ലി അറസ്റ്റിൽ
Mail This Article
×
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്‌റ്റോ കറന്‍സിയാക്കി വിദേശത്തെത്തിച്ച കേസില്‍ റിയാലിറ്റി ഷോ താരം ബ്ലെസ്‌ലി അറസ്റ്റില്‍. കോഴിക്കോട് കാക്കൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ചൈനയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ ബ്ലെസ്‌ലിയെ ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടുകയായിരുന്നു.
കേസിലെ പ്രതികളായ എട്ടുപേർ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ക്രൈബ്രാഞ്ച് നേരത്തെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. കോടഞ്ചേരി, താമരശേരി എന്നിവിടങ്ങളിലും സമാനമായ തട്ടിപ്പുകേസുകളുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Reality Show Star Blesslee Arrested in Online Fraud Case: