കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ കാണാതായി; വീട്ടുമുറ്റത്തെ കുളത്തിൽ മരിച്ച നിലയിൽ മൂന്നു വയസുകാരി! തീരാനോവ്
Mail This Article
×
ആലപ്പുഴ മുഹമ്മയില്‍ കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുകാരിയെ വീട്ടുമുറ്റത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ചേർത്തല മായിത്തറ മൂലംവെളി ചന്ദ്രൻവെളിയിൽ പ്രജിത്തിന്റെയും പ്രീതയുടെയും മകൾ ആഷ്മിക കൃഷ്ണയാണ് മരിച്ചത്.
കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കുളത്തിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. ഉടൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
Child's Death in Muhamma: A Community in Grief: