പൊന്നോമനയെ തനിച്ചാക്കി ധന്യ പോയി: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ മരണം: ഡോക്ടർക്കു നേരെ കയ്യേറ്റശ്രമം Woman Dies After Surgery
Mail This Article
×
സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ സങ്കീർണതകളെത്തുടർന്നു സ്ത്രീ മരിച്ചു. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. അണ്ഡാശയ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കിടെ കറ്റാനം ഭരണിക്കാവ് വടക്ക് വട്ടപ്പണത്തറയിൽ രെജീഷിന്റെ ഭാര്യ ധന്യ (42) ആണു മരിച്ചത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതിഷേധത്തിനിടെ ഡോക്ടർക്കു നേരെ കയ്യേറ്റശ്രമവും ഉണ്ടായി.
താക്കോൽദ്വാര ശസ്ത്രക്രിയയാണു ധന്യയ്ക്കു നിശ്ചയിച്ചിരുന്നത്. ഇതു ചെയ്യുന്നതിനിടെ, ചേർന്നിരുന്ന കുടലുകൾ അകറ്റുമ്പോൾ രക്തസ്രാവം ഉണ്ടായി. തുടർന്ന് ഓപ്പൺ ശസ്ത്രക്രിയ നടത്തി രക്തസ്രാവം പരിഹരിച്ച ശേഷം മുഴ നീക്കം ചെയ്തു. അതിനു പിന്നാലെയാണു മരിച്ചത്. ഭർത്താവ് രെജീഷ് ദുബായിലാണ്. മകൻ: അഥർവ്.
English Summary: