റോഡിലെ ഇറക്കം ഇറങ്ങി വരുന്നതിനിടെ സൈക്കിൾ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ചു; സ്കൂൾ വിദ്യാർഥി മരിച്ചു
Mail This Article
×
പത്തനംതിട്ട ഇലന്തൂർ സൈക്കിൾ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ചു സ്കൂൾ വിദ്യാർഥി മരിച്ചു. വാസുദേവ വിലാസത്തിൽ ബിജോയ് ഹരിദാസ് വി.ആർ. സൗമ്യ ദമ്പതികളുടെ മകൻ ഭവന്ദ് (14) ആണു മരിച്ചത്. രാവിലെ പത്തു മണിക്കായിരുന്നു സംഭവം. കൊല്ലംമ്പാറ ഇടപ്പെരിയാരം റോഡിലെ ഇറക്കം ഇറങ്ങി വരുമ്പോഴായിരുന്നു അപകടം.
നിയന്ത്രണം വിട്ട സൈക്കിൾ വെൽഡിങ് വർക്ക്ഷോപ്പിന്റെ ഗേറ്റ് തകർത്ത് ഭിത്തിയിൽ ചെന്ന് ഇടിക്കുകയായിരുന്നു. ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. ഇടപ്പെരിയാരം ഗുരുമന്ദിരത്തിലെ പുനഃപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു അപകടം. സഹോദരി: അഭിനവ. വിദേശത്ത് നഴ്സായ അമ്മ നാട്ടിലെത്തുമ്പോൾ സംസ്ക്കാരം നടത്തും.
School Student Dies in Pathanamthitta Cycle Accident: