‘എനിക്കും പെൺമക്കളുണ്ട്..’: പോക്സോ കേസ് പ്രതിയുടെ പല്ലടിച്ച് കൊഴിച്ച് സഹതടവുകാരൻ, സംഭവം ആലപ്പുഴ ജില്ല ജയിലിൽ...
Mail This Article
×
ആലപ്പുഴ ജില്ല ജയിലിൽ പോക്സോ കേസ് പ്രതിക്ക് മർദനം. സഹതടവുകാരനാണ് പോക്സോ പ്രതിയുടെ പല്ല് അടിച്ചു കൊഴിച്ചത്. തനിക്കും പെൺമക്കൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു മർദനം. പോക്സോ കേസിലെ പ്രതിയാണെന്ന് അറിഞ്ഞതിനെ തുടർന്നായിരുന്നു മർദനം.
പോക്സോ കേസ് പ്രതി 85 വയസുകാരനായ തങ്കപ്പനാണ് മർദനമേറ്റത്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. ജനുവരി ഒന്നിനാണ് മർദനമുണ്ടായത്. മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ ഉള്ളയാളാണ് തങ്കപ്പനെ മർദിച്ചത്.
തങ്കപ്പൻ ഏതു കേസിലെ പ്രതിയാണെന്ന് സഹതടവുകാരന് അറിയില്ലായിരുന്നു. പിന്നീടാണ് പോക്സോ കേസ് പ്രതിയാണെന്ന് അറിഞ്ഞത്. പിന്നാലെ മർദിക്കുകയായിരുന്നു. പരുക്കേറ്റ തങ്കപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
POCSO Accused Assaulted in Alappuzha Jail: