ഏഴു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ പേടി മാറ്റാന്‍ ആനയുടെ അടിയിലൂടെ നടത്തം; നിലത്തുവീണ് കുഞ്ഞ്! ഭാഗ്യം കൊണ്ട് രക്ഷ
Mail This Article
ഏഴു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ പേടി മാറ്റാന്‍ ആനയുടെ അടിയിലൂടെ കൊണ്ടുപോകുന്നതിനിടെ കുഞ്ഞ് നിലത്തുവീണു. പാപ്പാനെ കൊന്ന ആനയുടെ അടുത്തേക്കാണ് പിഞ്ചുകുഞ്ഞിന്റെ പേടി മാറ്റാന്‍ കൊണ്ടുപോയത്. ആലപ്പുഴ ഹരിപ്പാട്ടാണ് സംഭവം.
ഒരു പാപ്പാന്‍ കുഞ്ഞിനെ ആനയുടെ തുമ്പികൈയുടെ അടിയിലൂടെ ആദ്യം ഏതിര്‍വശത്ത് നിന്ന മറ്റൊരു പാപ്പാന് കൈമാറി. തുടര്‍ന്ന് കുഞ്ഞുമായി അയാള്‍ ആനയുടെ കാലുകള്‍ക്കിടയിലൂടെ മറുവശത്തേക്ക് പോയി. ആദ്യത്തെ പാപ്പാന്റെ കയ്യില്‍ കുഞ്ഞിനെ തിരികെ നല്‍കി.
പാപ്പാന്‍ ആനയോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ കുഞ്ഞ് കൈകളില്‍ നിന്ന് വഴുതി ആനയുടെ കാല്‍ചുവട്ടില്‍ വീഴുകയായിരുന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് കുഞ്ഞ് രക്ഷപ്പെട്ടത്.
ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ കാൽചുവട്ടിലാണ് കുഞ്ഞ് വീണത്. പാപ്പാനെ കൊന്നതിനെ തുടർന്ന് ഹരിപ്പാട് സ്കന്ദനെ മാറ്റി തളച്ചിരിക്കുകയാണ്. താൽക്കാലിക പാപ്പാന്റെ കൈയിൽ നിന്നാണ് കുഞ്ഞ് വീണത്. സംഭവ സമയം പാപ്പാൻ മദ്യപിച്ചിരുന്നതായി ആരോപണമുണ്ട്.