‘തട്ടി വിളിച്ചിട്ടും വാതില്‍ തുറന്നില്ല, അഞ്ചു വയസുകാരനെ കൊന്ന് അമ്മ ജീവനൊടുക്കി’; കുടുംബ പ്രശ്നങ്ങളെന്ന് സൂചന
Mail This Article
തൃശൂര്‍ അമ്പലക്കാവില്‍ അമ്മയെയും കുഞ്ഞിനെയും മരിച്ചനിലയില്‍ കണ്ടെത്തി. അഞ്ചു വയസുകാരനായ അക്ഷയജിത്തിനെ കൊലപ്പെടുത്തി അമ്മ ശില്‍പ (30) ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. രണ്ടു മുറികളിലായാണ് ശില്‍പയും ഭര്‍ത്താവും കഴിഞ്ഞിരുന്നത്. കുഞ്ഞ് ശില്‍പയ്ക്കൊപ്പമായിരുന്നു ഉറങ്ങിയിരുന്നത്.
രാവിലെ തട്ടി വിളിച്ചിട്ടും ശില്‍പ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ശില്‍പയുടെ ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് വാതില്‍ പൊളിച്ച് അകത്തു കയറിയത്. എന്നാല്‍ അപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു.
പേരാമംഗലം പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വകരിച്ചു. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.