ADVERTISEMENT

മികച്ച സുരക്ഷാ സംവിധാനങ്ങളും ഡിജിറ്റൽ വെരിഫിക്കേഷനും സാധ്യമാക്കി കൊണ്ട് ഇന്ത്യ ഔദ്യോഗികമായി ഇ–പാസ്പോർട്ട് ലോഞ്ച് ചെയ്തു കഴിഞ്ഞു. നൂതന സാങ്കേതിക വിദ്യയെ ഉപയോഗിച്ചു കൊണ്ട് യാത്രകൾ ഇനി കൂടുതൽ എളുപ്പമാകും.. പുതിയ ഇ–പാസ്പോർട്ടിൽ ഒരാളുടെ ബയോമെട്രിക് വിവരങ്ങളും എൻക്രിപ്റ്റഡായ വ്യക്തിഗത വിവരങ്ങളും ഒക്കെ അടങ്ങിയ ചെറിയ ഇലക്ട്രോണിക് ചിപ് ഉണ്ടാകും. ലോക നിലവാരത്തോടു കിടപിടിക്കുന്ന യാത്ര സംവിധാനങ്ങൾ ഒരുക്കുക എന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കവും.

എന്താണ് ഇ–പാസപോർട്ട്?

ADVERTISEMENT

സാധാരണ പാസ്പോർട്ടിന്റെ ഒരു അപ്ഗ്രേയ്ഡഡ് പതിപ്പാണ് ഇ–പാസ്പോർട്ട്. അതിന്റെ പിൻ ഭാഗത്തെ കവറിൽ ചെറിയൊരു ചിപ് പിടിപ്പിച്ചിട്ടുണ്ടാകും.. ഇതിൽ ഒരാളുടെ വിരലടയാളം, മുഖം തിരിച്ചറിയുന്ന ഫേഷ്യൽ റെക്കഗ്നീഷൻ ഡാറ്റ, നിങ്ങളുടെ ചിത്രം പോലുള്ള സുപ്രധാന വ്യക്തിഗത വിവരങ്ങൾ അടങ്ങിയിട്ടുണ്ടാകും.. ഇതു വഴി മറ്റുള്ളവർക്ക് നിങ്ങളുടെ പാസ്പോർട്ട് ഉപയോഗിച്ച് അനധികൃത പ്രവർത്തനങ്ങൾ നടത്താനോ അതിന്റെ പകർപ്പുണ്ടാക്കാനോ ഉള്ള സാധ്യതകൾ കുറയും. മാത്രമല്ല ഇതു വഴി മറ്റേതൊരു രാജ്യത്തേയും ഇമിഗ്രേഷൻ രീതികൾ കൂടുതൽ സുഖമമാക്കാനും ഇതു സഹായിക്കും.

ആർക്കൊക്കെയാണ് ഇ–പാസ്പോർ്ട്ട് അപേക്ഷിക്കാനാകുക?

ADVERTISEMENT

നിലവിൽ സാധാരണ പാസ്പോർട്ടിന് അർഹതയുള്ള ഏതൊരു ഇന്ത്യൻ പൗരനും ഇ–പാസ്പോർട്ടിനും അപേക്ഷിക്കാം. പുതുതായി പാസ്പോർട്ടിന് അപേക്ഷിക്കുന്നവർക്കും നിലവിലെ പാസ്പോർട്ട് പുതുക്കാനാഗ്രഹിക്കുന്നവർക്കും ഇ–പാസ്പോർട്ടിനപേക്ഷിക്കാം. പാസ്പോർട്ട് സേവ കേന്ദ്രങ്ങൾ വഴിയും പോസ്റ്റ് ഓഫിസ് പാസ്പോർട്ട് സേവ കേന്ദ്രം വഴിയുമാണ് ഇ–പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാകുക. അപേക്ഷിക്കാനാഗ്രഹിക്കുന്നവർ തങ്ങൾക്കടുത്തുള്ള കേന്ദ്രങ്ങൾ ഊ സേവനം നൽകുന്നുണ്ടെന്ന് വിളിച്ചു ചോദിച്ചോ നേരിട്ട് പോയോ ഉറപ്പാക്കുക.

ഏങ്ങനെ അപേക്ഷിക്കാം?

ADVERTISEMENT

പാസ്പോർട്ട് സേവ പോർട്ടലിന്റെ ഔദ്യോഗിക സൈറ്റ് വഴി ലോഗിൻ ചെയ്യുക. പുതിയ പാസ്പോർട്ടിനായോ നിലവിലുള്ളത് പുതുക്കാനായോ അതിൽ കാണുന്ന ഓൺലൈൻ ഫോം പൂരിപ്പിച്ചു നൽകാം. അതിനു ശേഷം ഫീസും കൂടി അടച്ച ശേഷം സേവാ കേന്ദ്രത്തിനുള്ള അപ്പോയിന്റ്മെന്റ് തിരഞ്ഞെടുക്കാം..

അപ്പോയിന്റ്മെന്റിനായി പോകുമ്പോൾ ആവശ്യമുള്ള രേഖകളും അവർ നിർദേശിക്കുന്നതനുസരിച്ചുള്ള വിരലടയാളം, ചിത്രങ്ങൾ എന്നിവ നൽകുക.

അവിടുത്തെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതോടെ ചിപ് ഘടിപ്പിച്ചിട്ടുള്ള ഇ–പാസ്പോർട്ട് നിങ്ങളുടെ മേൽവിലാസത്തിലേക്ക് എത്തും.

അപേക്ഷാ ഫീസ് എത്ര?

സാധാരണ ഇ–പാസ്പോർട്ടിന് 36 പേജിന്റെ ബുക്‌ലെറ്റിന് 1500 രൂപയും 60 പേജുള്ള ബുക്‌ലെറ്റിന് 2000 രൂപയുമാണ് ഫീസ്. ഇ–പാസ്പോർട്ട് തത്കാൽ ആയിട്ടാണ് അപേക്ഷിക്കുന്നതെങ്കിൽ ചാർജ് അതിനനുസരിച്ച് കൂടാം.

ADVERTISEMENT