വീട് ജപ്തി ചെയ്ത് ലേലത്തിന് വച്ചു; ലിതാരയുടെ കാന്‍സര്‍ രോഗിയായ അമ്മയും അച്ഛനും പെരുവഴിയിലായി, കുടുംബം കണ്ണീരിൽ
Mail This Article
ദുരൂഹ സാഹചര്യത്തിൽ ബിഹാറിൽ മരിച്ച മലയാളി ബാസ്ക്കറ്റ് ബോൾ താരം കെ.സി. ലിതാരയുടെ വീട് ജപ്തി ചെയ്ത് ലേലത്തിന് വച്ചു. ലിതാരയുടെ മരണത്തിനു ശേഷം ബാങ്ക് വായ്പ തിരിച്ചടച്ചില്ലെന്ന് കാണിച്ചാണ് വീട് ജപ്തി ചെയ്തത്. ഇതോടെ ലിതാരയുടെ അർബുദ രോഗിയായ അമ്മയും അച്ഛനും പെരുവഴിയിലായി.
ജോലി കിട്ടിയപ്പോഴാണ് പഴയ വീട് പൊളിച്ച് പുതിയത് നിർമ്മിക്കാൻ 16 ലക്ഷം രൂപ ബാങ്കിൽ നിന്ന് ലിതാര കടമെടുത്തത്. ലിതാരയുടെ മരണത്തോടെ തിരിച്ചടവ് മുടങ്ങി. കൂലിപ്പണിക്കാരനായ അച്ഛൻ കരുണന്റെ വരുമാനം കാൻസർ ബാധിതയായ ലിതാരയുടെ അമ്മ ലളിതയുടെ ചികിത്സയ്ക്ക് തന്നെ മതിയാവില്ല. ഇതോടെ വീട് നിർമ്മാണവും നിലച്ചിരുന്നു.
ജപ്തിയിൽ നിന്നും കുടുംബത്തിന് രക്ഷ നേടണമെങ്കിൽ 22 ലക്ഷം രൂപയോളം ബാങ്കിൽ അടക്കണം. നിസഹായതയിൽ ജീവിക്കുന്ന കുടുംബം പെരുവഴിയിൽ ഇറങ്ങാതിരിക്കാൻ സുമനസുകളുടെ സഹായം തേടുകയാണ്.