ADVERTISEMENT

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ തന്നെ പരിചരിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും മഞ്ജലിക (15) മനോഹരമായ ചിത്രങ്ങൾ വരച്ചു നൽകി. ഇനിയും വരയ്ക്കാൻ ഒരുപാട് ചിത്രങ്ങളും എഴുതാൻ കഥകളും കവിതകളും ബാക്കി.. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തകരാറിലായ ശ്വാസകോശത്തിനു പകരം എക്സ്ട്രാകോർപറിയൽ മെംബ്രെയ്ൻ ഓക്സിജനേഷൻ (എക്മോ) എന്ന ജീവൻരക്ഷാ ഉപകരണത്തിന്റെ സഹായത്താൽ ശ്വാസമെടുത്ത്, അബോധാവസ്ഥയിൽ കഴിയുകയാണ് ഈ മിടുക്കിയിപ്പോൾ. 

പോത്തൻകോട് ശാന്തിഗിരി വിദ്യാഭവൻ സ്കൂളിലെ സഹപാഠികൾ പത്താം ക്ലാസ് പരീക്ഷയെഴുതാനൊരുങ്ങുമ്പോൾ മഞ്ജലികയ്ക്ക് സ്വന്തമായി ശ്വസിക്കാൻ ശ്വാസകോശം മാറ്റിവയ്ക്കണം. തിരുവനന്തപുരം പിരപ്പൻകോട് പ്ലാക്കീഴ് കുന്നുംപുറത്ത് വീട്ടിൽ രാജേഷിനും മഞ്ജുവിനും വർഷങ്ങൾ കാത്തിരുന്നുണ്ടായ മകളാണ് ആർ.എം. മഞ്ജലിക. പാട്ടും നൃത്തവും എഴുത്തുമെല്ലാം വഴങ്ങിയിരുന്ന മിടുക്കി. 

ADVERTISEMENT

രണ്ടു മാസം മുൻപ് ജലദോഷത്തിന്റെ രൂപത്തിലാണ് രോഗമെത്തിയത്. ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ന്യുമോണിയ കാരണം ശ്വാസകോശഭിത്തികൾ തകർന്നതായി കണ്ടെത്തി. ഒരു മാസത്തോളം ഐസിയുവിൽ കഴിഞ്ഞു. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടിനിടയിലും 8 കഥകളും 2 കവിതകളും എഴുതി. ക്രിസ്മസ് കാർഡുകൾ വരച്ചു നൽകി. പിന്നീടാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. 

ശ്വാസകോശം മാറ്റിവയ്ക്കുകയാണ് പോംവഴി. അതിനു ചെന്നൈയിലെ ആശുപത്രിയിലേക്കു മാറ്റണം. 88 ലക്ഷം രൂപ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും വേണ്ടി വരും. ഇതിനകം 30 ലക്ഷത്തിലധികം രൂപ ചെലവായി. ഇപ്പോഴുള്ള ചികിത്സയ്ക്ക് ദിവസവും കുറഞ്ഞത് ഒന്നര ലക്ഷം രൂപ ചെലവുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയും നാട്ടിലെ രാഷ്ട്രീയ, സാമൂഹിക സംഘടനകൾ മുഖേനയും ക്രൗഡ് ഫണ്ടിങ് നടത്തിയാണ് ഇത്രയും നാൾ ചികിത്സ നടത്താനായത്. ഇനി എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് രാജേഷും മഞ്ജുവും.

ADVERTISEMENT

ജി. രാജേഷിന്റെ പേരിൽ വെഞ്ഞാറമൂട് ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ഉണ്ട്. അക്കൗണ്ട് നമ്പർ: 14220100096559. ഐഎഫ്എസ്‌സി: FDRL0001422. യുപിഐ നമ്പർ: 9847583344

Manjalika's Story: A Fight for Breath:

Lung transplant needed for Manjalika. The 15-year-old is currently undergoing ECMO treatment and requires financial assistance for a lung transplant in Chennai. Donate to help Manjalika breathe again.

ADVERTISEMENT
ADVERTISEMENT