ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം ശിഖർ ധവാന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കാമുകി സോഫി ഷൈനാണ് വധു. സന്തോഷ വാര്‍ത്ത ശിഖർ ധവാൻ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 

‘‘പരസ്പരം പങ്കിട്ട പുഞ്ചിരികളിൽ നിന്ന് പങ്കുവച്ച സ്വപ്നങ്ങളിലേക്ക്... എക്കാലവും ഒരുമിച്ചു ജീവിക്കാൻ തിരഞ്ഞെടുക്കുമ്പോൾ, ഞങ്ങളുടെ വിവാഹനിശ്ചയത്തിന് ലഭിച്ച സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ആശംസകൾക്കും നന്ദി - ശിഖർ & സോഫി.’’– ഇൻസ്റ്റഗ്രാം പോസ്റ്റിൽ താരം കുറിച്ചു. വിവാഹനിശ്ചയ മോതിരങ്ങൾ ധരിച്ച ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

ഫെബ്രുവരിയിലാണ് ധവാനും സോഫിയയും തമ്മിലുള്ള വിവാഹമെന്നാണ് സൂചന. ശിഖർ ധവാനും അയർലൻഡ് സ്വദേശിനിയായ സോഫി ഷൈനും കഴിഞ്ഞ വർഷമാണ് ഡേറ്റിങ്ങിലായത്. ദുബായിലെ ഒരു റസ്റ്ററന്റിൽ വച്ച് പരിചയപ്പെട്ട ഇരുവരും ഐസിസി ചാംപ്യൻസ് ട്രോഫിയും ഐപിഎൽ മത്സരങ്ങളും കാണാൻ ഒരുമിച്ചെത്തിയിരുന്നു. 

ലിമെറിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മാർക്കറ്റിങ് ആൻഡ് മാനേജ്മെന്റിൽ ബിരുദം നേടിയിട്ടുള്ള സോഫി ഷൈൻ, നിലവിൽ അബുദാബി ആസ്ഥാനമായുള്ള നോർത്തേൺ ട്രസ്റ്റ് കോർപറേഷനിൽ സെക്കൻഡ് വൈസ് പ്രസിഡന്റാണ്. ധാ വൺ സ്പോർട്സിന്റെ ജീവകാരുണ്യ വിഭാഗമായ ശിഖർ ധവാൻ ഫൗണ്ടേഷന്റെ മേധാവിയുമാണ്. 

ADVERTISEMENT

2023 ലാണ് ആദ്യ ഭാര്യ അയേഷ മുഖർജിയിൽനിന്ന് ശിഖർ ധവാൻ വിവാഹമോചനം നേടിയത്. 2012 ലായിരുന്നു ഇരുവരുടേയും വിവാഹം. ശിഖർ ധവാന്റെ മകൻ സോറാവർ അയേഷയ്ക്കൊപ്പം ഓസ്ട്രേലിയയിലാണ് താമസിക്കുന്നത്. മകനെ കാണാൻ മുൻ‌ ഭാര്യ അനുവദിക്കുന്നില്ലെന്ന് ധവാൻ പലതവണ ആരോപണം ഉന്നയിച്ചിട്ടുണ്ട്. 2024 ൽ ആണ് ശിഖർ ധവാൻ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്.

Shikhar Dhawan Announces Engagement to Sophie Shine:

Shikhar Dhawan's engagement to Sophie Shine is now official. The former Indian cricketer shared the joyous news on social media, expressing gratitude for the love and blessings received.

ADVERTISEMENT
ADVERTISEMENT