ADVERTISEMENT

സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്കൂൾ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. വണ്ടൂര്‍ കൂരാട് പനംപൊയിൽ മരുതത്ത് അബ്ദുൽ ഗഫൂറിന്റെ മകൻ അയ്മൻ ഗഫൂർ (11) ആണ് മരണപ്പെട്ടത്. കുടുംബാംഗങ്ങളോടൊപ്പം പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു അയ്മൻ.   വെള്ളത്തിൽ അകപ്പെട്ട സഹോദരനെയും സുഹൃത്തിനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മുങ്ങിമരണം. 

ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കൂരാട് പഴേടം പനംപൊയിൽ ജിഎൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയും സ്കൂൾ ലീഡറുമാണ്. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്ന അയ്മൻ സ്കൂളിന്റെ അഭിമാനമായിരുന്നു. ഉപജില്ല കലോത്സവത്തിൽ മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. 

ADVERTISEMENT

ഇന്ന് സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലെത്തിച്ച് കൂരാട് ജുമാ മസ്ജിദിൽ കബറടക്കും. വിദേശത്തായിരുന്നു പിതാവ് അബ്ദുൽ ഗഫൂർ ദുരന്ത വിവരമറിഞ്ഞ് നാട്ടിലെത്തി.

ADVERTISEMENT
Tragic Drowning of School Student in Kerala:

School student death: A school student tragically drowned while trying to save his brother from drowning in a river. The incident occurred in Kerala's Malappuram district, leaving the community in mourning.

ADVERTISEMENT
ADVERTISEMENT