വീട്ടുമുറ്റത്ത് കിടന്ന കളിപ്പാട്ടമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റു; നാലു വയസുകാരിക്ക് ദാരുണാന്ത്യം Tragic Snake Bite Claims Young Life in Kasargod
Mail This Article
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ നാലു വയസുകാരി മരിച്ചു. കാസര്‍കോട് എളരിത്തട്ട് സ്വദേശിയായ ഋതുവാണ് മരണപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച മൂര്‍ഖന്റെ കടിയേറ്റ് കുട്ടി ചികില്‍സയിലായിരുന്നു. വീട്ടുമുറ്റത്ത് അടുക്കി വച്ചിരുന്ന മരത്തിന്റെ കഷ്ണങ്ങള്‍ക്കിടയില്‍ വീണ കളിപ്പാട്ടമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കയ്യില്‍ പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ രക്ഷിതാക്കളോട് പറയുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
കാസര്‍കോട്ടെ ആശുപത്രിയില്‍ ഐസിയു ബെഡ്ഡില്ലാതിരുന്നതിനാല്‍ പയ്യന്നൂരിലെ ആശുപത്രിയിലേക്ക് അയച്ചു. പയ്യന്നൂരിലെത്തിയപ്പോഴേക്ക് കുട്ടിയുടെ നില വഷളാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വെന്‍റിലേറ്ററിലായിരുന്ന ഋതുവിനെ വീണ്ടും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികില്‍സയില്‍ ഇരിക്കെ രാവിലെയാണ് മരണം സംഭവിച്ചത്.