ADVERTISEMENT

സ്കൂട്ടറിൽ കയറിക്കൂടിയ പാമ്പ് യാത്രയ്ക്കി‍ടയിൽ യുവതിയെ കടിച്ചു. റാന്നി വയ്യാറ്റുപുഴ വല്യാന്റുപറമ്പിൽ സോനു തോമസിനാണ് (28) കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെ വടശേരിക്കരയിലാണ് സംഭവം. പത്തനംതിട്ട സ്വകാര്യ സ്കാനിങ് സെന്ററിൽ ജോലിക്കു പോകുന്നതിനിടെ കയ്യിൽ എന്തോ കുത്തിയതായി തോന്നുകയായിരുന്നു. 

സ്കൂട്ടറിന്റെ മുന്നിലേക്കു നോക്കിയപ്പോഴാണ് പാമ്പിന്റെ തല ഉയർന്നു വരുന്നതു കണ്ടത്. കയ്യിൽ നോക്കിയപ്പോൾ ചോര പൊടിയുന്നതു കണ്ടു. റാന്നി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ തേടിയ ശേഷമാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണലിയാണെന്നാണ് നാട്ടുകാർ പറഞ്ഞതെന്നും സോനു പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
Woman Bitten by Snake Hidden in Scooter:

Snakebite accident: A woman was bitten by a snake that had entered her scooter while she was on her way to work. She experienced a sharp pain on her hand and discovered a snake's head emerging from the front of her scooter.

ADVERTISEMENT
ADVERTISEMENT