ADVERTISEMENT

ആറു വയസുകാരിയെ കാറിനുള്ളിലിട്ട് കൊലപ്പെടുത്തി അമ്മയും ആണ്‍സുഹൃത്തും. അതേ കാറില്‍വച്ചു തന്നെ യുവതി കാമുകനൊപ്പം ജന്മദിനവും ആഘോഷിച്ചു. കര്‍ണാടകയിലെ കാടുകോടിയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത നടന്നത്. അമ്മയുടെ സുഹൃത്താണ് കുഞ്ഞിന്റെ വയറ്റില്‍ കൈമുട്ടുകൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു. അതേസമയം അമ്മ ഇപ്പോഴും ഒളിവിലാണ്.   

ഒപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ രാവിലെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയെന്നാണ് അമ്മ അഡ്വക്കേറ്റ് പ്രിയങ്ക ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ അറിയിച്ചത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി മര്‍ദനമേറ്റും ശ്വാസംമുട്ടിയുമാണ് മരിച്ചതെന്ന് വ്യക്തമായി. പൊലീസിനെ വിവരം അറിയിച്ചെങ്കിലും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ പോലും കാടുകോടി പൊലീസ് കൂട്ടാക്കിയില്ല. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ രണ്ടു പൊലീസുകാര്‍ക്കെതിരെ സിറ്റിപൊലീസ് കമ്മീഷണര്‍ നടപടിയെടുത്തു.

ADVERTISEMENT

കുഞ്ഞിന്റെ അച്ഛന്‍ ദേവനാഗെരെ സ്വദേശി പ്രവീണ്‍ ലോകായുക്തയെ സമീപിച്ചതിനെത്തുടര്‍ന്ന് ഈ മാസം ആറിനാണ് സംഭവത്തില്‍ കേസെടുത്തത്. ഇതിനു പിന്നാലെയാണ് അമ്മയുടെ ലിവിങ് പാര്‍ട്ണര്‍ ജിഎം മോഹന്‍ പിടിയിലായി. 

സംഭവത്തെ കുറിച്ച് മോഹന്‍ പറയുന്നതിങ്ങനെ; 

ADVERTISEMENT

മധുരയില്‍ നിന്ന് മടങ്ങിവന്ന മോഹന്‍ പ്രിയങ്കയും കുഞ്ഞുമായി പുറത്തുപോയി. കുട്ടിക്ക് ഐസ്ക്രീം വാങ്ങി നല്‍കി. കുട്ടിയുടെ കയ്യില്‍ നിന്നും അബദ്ധത്തില്‍ ഐസ്ക്രീം സീറ്റില്‍ വീണതിനെത്തുടര്‍ന്ന് ക്ഷുഭിതനായ മോഹന്‍ കുഞ്ഞിനെ വയറ്റില്‍ കൈമുട്ടുകൊണ്ട് കുത്തുകയായിരുന്നു. കുട്ടി വേദനകൊണ്ട് പുളഞ്ഞ് കരഞ്ഞപ്പോള്‍ വാ അടച്ചുപിടിച്ചു. ഇതിനിടെ കുഞ്ഞ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. 

ഈ സമയം കടയില്‍ പോയി തിരിച്ചെത്തിയ പ്രിയങ്കയോട് കാര്യങ്ങള്‍ പറഞ്ഞു. ഇരുവരും ചേര്‍ന്ന് കൊലപാതകവിവരം മറച്ചുവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം കാറിലുണ്ടായിരിക്കുമ്പോള്‍ തന്നെ പ്രിയങ്ക മോഹനൊപ്പം തന്റെ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. 

ADVERTISEMENT

കോളജില്‍ പഠിക്കുമ്പോള്‍ തൊട്ട് മോഹനുമായി പ്രിയങ്കയ്ക്ക് ബന്ധമുണ്ടായിരുന്നു. വിവാഹശേഷം വീണ്ടും ഇരുവരും കണ്ടുമുട്ടിയതോടെയാണ് പ്രിയങ്ക ഭര്‍ത്താവ് പ്രവീണുമായി അകന്നത്. പ്രവീണുമായി വേര്‍പിരിഞ്ഞ പ്രിയങ്ക ഈസ്റ്റ് ബംഗളൂരുവിലെ ലക്ഷ്വറി വില്ലയില്‍ മോഹനും ഇളയ മകള്‍ക്കും ഒപ്പം താമസിക്കുകയായിരുന്നു. 

പ്രവീണിനൊപ്പമാണ് മൂത്തമകള്‍ താമസിക്കുന്നത്. നേരത്തേ വിവാഹിതനായ പ്രതി മോഹന്‍ ഭാര്യയും രണ്ട് കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തെ ഉപേക്ഷിച്ചാണ് പ്രിയങ്കയ്ക്കൊപ്പം താമസമാക്കിയത്.

Mother and Boyfriend Charged in Brutal Child Murder Case:

A six-year-old girl was brutally beaten to death by her mother's boyfriend in Karnataka, with the mother also involved in covering up the crime. The mother and her boyfriend then celebrated her birthday in the same car where the child's body was present.

ADVERTISEMENT