എസ്തറിന്റെ എൻജിനീയറിങ് സ്വപ്നം, അവസരമൊരുക്കി എംബിസി കോളജ്; 100 ശതമാനം സ്കോളർഷിപ്പോടെ പഠിക്കാം! നേട്ടം
Esther Maria Tomi Secures Engineering Seat After Topping Plus Two
പരിമിതികളെ മറികടന്ന് പ്ലസ്ടുവിന് ഫുള്‍ എ പ്ലസ് നേടിയ എസ്തർ മരിയ ടോമിക്ക് തന്റെ സ്വപ്നമായ എൻജിനീയറിങ് പഠനത്തിനുള്ള അവസരം ഒരുങ്ങുന്നു. എസ്തറിന്റെ എൻജിനീയറിങ് പഠനച്ചിലവ് മുഴുവന്‍ ഏറ്റെടുക്കാമെന്ന് ഓർത്തഡോക്സ് സഭയുടെ ഉടമസ്ഥതയിലുള്ള ഇടുക്കി കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിങ് കോളജ് മാനേജ്മെന്റ് അറിയിച്ചു.
ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ് എസ്തറിന്റെ വീട്ടിലെത്തി ആശംസ അറിയിച്ച ശേഷമാണ് മുഴുവൻ സ്കോളർഷിപ്പോടെ പഠനത്തിനു അവസരമൊരുക്കാമെന്ന് കുടുംബത്തെ അറിയിച്ചത്. ഇടുക്കി ജില്ലയിൽതന്നെ എൻജിനീയറിങ് പഠനമെന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് കുടുംബം.
ADVERTISEMENT
18ാം തീയതി കോളജിലെത്തി പ്രവേശനം നേടാനാണ് തീരുമാനമെന്ന് എസ്തറിന്റെ പിതാവ് ടോമി ജോസഫ് പറഞ്ഞു. 80 സെന്റീമീറ്റർ ഉയരവും 10 കിലോഗ്രാം തൂക്കവുമുള്ള എസ്തർ സ്വന്തം പ്രയത്നത്തിലൂടെയാണ് പ്ലസ്ടു പരീക്ഷയിൽ കംപ്യൂട്ടർ സയൻസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. എസ്തറിന്റെ കഴിവ് തിരിച്ചറിഞ്ഞ ഒരു കമ്പനി ഐടി സപ്പോർട്ടർ ആയി, വർക് അറ്റ് ഹോം ജോലിയും നൽകിയിട്ടുണ്ട്.
ADVERTISEMENT
Esther Maria Tomi Secures Engineering Seat After Topping Plus Two:
Engineering admission for Esther Maria Tomi, who achieved a Plus Two full A Plus despite her limitations, is now a reality. The Mar Baselios Engineering College management, owned by the Orthodox Church, has offered to cover all her engineering study expenses.