ADVERTISEMENT

കണ്ണൂർ പൈതൽമലയിൽ ഭർത്താവിനൊപ്പം ട്രക്കിങ്ങിനു പോയ യുവതി ഇടിമിന്നലേറ്റു മരിച്ചു. ചെറുപുഴ സ്വദേശിയും പുളിങ്ങോം വില്ലേജ് അസിസ്റ്റന്റുമായ അഞ്ജു മാത്യുവാണ് (31) മരണപ്പെട്ടത്. ഭർത്താവ് സോനു സെബാസ്റ്റ്യനും ഫോറസ്റ്റ് വാച്ചറായ സനീഷിനും പരുക്കേറ്റു. ഭർത്താവിന്റെ നില ഗുരുതരമാണ്. 

വൈകിട്ട് ആറുമണിയോടെ ട്രക്കിങ് കഴിഞ്ഞ് പൈതൽമല മഞ്ഞപ്പുല്ലിൽ നിന്ന് തിരിച്ചിറങ്ങുമ്പോഴാണ് ഇടിമിന്നലേറ്റത്. വാഹനം എത്താത്ത സ്ഥലവും ദുർഘടമായ പാതയുമായതിനാൽ രണ്ടു മണിക്കൂർ സമയമെടുത്താണ് ആശുപത്രിയിൽ എത്തിക്കാനായത്. അഞ്ജു മാത്യു ആശുപത്രിയിൽ എത്തിക്കും മുൻപേ മരിച്ചിരുന്നു. 

ADVERTISEMENT

പുതുതായി വാങ്ങിയ സ്കൂട്ടറിൽ ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാൻ രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു ഇരുവരും. യാത്രാമധ്യേ പൈതൽമല ഭാഗത്തു എത്തിയപ്പോൾ വനംവകുപ്പിന്റെ കൗണ്ടറിൽ നിന്ന് ടിക്കറ്റെടുത്ത അഞ്ജുവും സോനുവും പൈതൽമല മഞ്ഞപ്പുല്ലിൽ ട്രക്കിങ്ങിന് പോവുകയായിരുന്നു.

ADVERTISEMENT
Kannur Trekking Tragedy: Lightning Claims a Life at Paithalmala:

Tragic trekking accident at Paithalmala, Kannur, where a young woman succumbed to a lightning strike. The incident occurred while she was trekking with her husband, who sustained serious injuries.

ADVERTISEMENT
ADVERTISEMENT