ADVERTISEMENT

സ്ത്രീയുടെ സൽവാർ ഊരിമാറ്റുന്നതും, പൈജാമയുടെ ചരടു പൊട്ടിക്കാൻ ശ്രമിക്കുന്നതും, മാറിടത്തിൽ അമർത്തുന്നതും പീഡനശ്രമമാകില്ലെന്ന പട്ന ഹൈക്കോടതി പരാമർശത്തിൽ കടുത്ത അതൃപ്തി അറിയിച്ച് സുപ്രീം കോടതി. 

ലൈംഗിക കുറ്റകൃത്യ കേസുകളിൽ ജഡ്ജിമാർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് നാഷനൽ ജുഡീഷ്യൽ അക്കാദമി കമ്മിറ്റിയുടെ റിപ്പോർട്ട് രാജ്യമെങ്ങുമുള്ള ഹൈക്കോടതികൾ, ജില്ലാ കോടതികൾ, സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റികൾ, സംസ്ഥാന നിയമ വകുപ്പുകൾ, പ്രോസിക്യൂഷൻ ഡയറക്ടറേറ്റുകൾ എന്നിവയ്ക്കു നൽകാനും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

ADVERTISEMENT

സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാൻ ശ്രമിക്കുന്നതും പീഡനമോ അതിനുള്ള ശ്രമമോ ആകുന്നില്ലെന്ന അലഹാബാദ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഈ റിപ്പോർട്ട് തയാറാക്കിയത്. 

സ്ത്രീയുടെ അന്തസ്സിനെ അപമാനിക്കുന്നതാണെന്നും എന്നാല്‍ പീഡനക്കുറ്റമായി കാണാൻ കഴിയില്ലെന്നുമാണ് പട്ന ഹൈക്കോടതി വിധിച്ചത്. പീഡനക്കേസിൽ ഒരാളുടെ ശിക്ഷ റദ്ദാക്കിക്കൊണ്ടായിരുന്നു നിരീക്ഷണം. ഇപ്പോഴും സമാനവിധികൾ ആവർത്തിക്കപ്പെടുന്നുണ്ടെന്ന് പട്ന ഹൈക്കോടതിയുടെ പരാമർശം ചൂണ്ടിക്കാട്ടി അഭിഭാഷക ശോഭ ഗുപ്ത പറഞ്ഞു.

ADVERTISEMENT
Judicial Scrutiny Tightened for Sexual Offense Cases:

Supreme Court expresses strong dissatisfaction with the Patna High Court's remark that removing a woman's salwar, attempting to untie her pajama, or pressing her breasts does not constitute an attempt at molestation. The court has directed that the National Judicial Academy Committee's report on judicial vigilance in sexual offense cases be disseminated to all high courts, district courts, state legal services authorities, state law departments, and prosecution directorates nationwide.

ADVERTISEMENT
ADVERTISEMENT