ആഫ്രിക്കയിലെ മൗണ്ട് ടൂബ്കാൽ ‘കീഴടക്കി’ എട്ടുവയസുകാരി. തൃശൂർ സ്വദേശിയായ ഇയ്യ കൃഷ്ണയാണ് സാഹസികതയുടെ ഉയരം കീഴടക്കിയ കൊച്ചുമിടുക്കി. വടക്കേ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മൗണ്ട് ടൂബ്കാൽ. സമുദ്രനിരപ്പിൽ നിന്ന് 4167 മീറ്റർ ഉയരമുള്ള കൊടുമുടി കാണാനും മഞ്ഞിൽ കളിക്കാനും അച്ഛനൊപ്പം മല കയറിയതായിരുന്നു ഇയ്യ കൃഷ്ണ.
വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ അറ്റ്ലസ് പർവത നിരകളിൽ മൊറോക്കയിലുള്ള മൗണ്ട് ടൂബ്കാൽ കീഴടക്കുന്ന ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറി ഇയ്യ കൃഷ്ണ. മൂന്ന് ദിവസം നീണ്ട ദൗത്യത്തിനൊടുവിലാണ് രണ്ടാം ക്ലാസുകാരി ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.
ADVERTISEMENT
മാർച്ചിൽ ആദ്യ ശ്രമം നടത്തിയെങ്കിലും കടുത്ത തണുപ്പ് കാരണം യാത്ര പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. ഇനി കിളിമൻജാരോ കൊടുമുടിയാണ് ലക്ഷ്യം. മുഖ്യമന്ത്രി വി.ഡി. സതീശൻ ഇയ്യ കൃഷ്ണയെ നേരിൽകണ്ട് അഭിനന്ദനം അറിയിച്ചു.
ADVERTISEMENT
8 year old Girl Conquers Mount Toubkal in Africa:
Iyyakrishna, an eight-year-old from Thrissur, Kerala, has successfully conquered Mount Toubkal, the highest peak in North Africa. Standing at 4,167 meters above sea level, this young adventurer became the youngest Asian to summit the Atlas Mountains in Morocco. Her three-day expedition, a remarkable feat for a second-grader, followed an earlier attempt in March that was cut short due to extreme cold. This achievement showcases her bravery and determination. Her next goal is to climb Mount Kilimanjaro. Chief Minister V.D. Satheesan personally met and congratulated Iyyakrishna on her extraordinary accomplishment.