കോട്ടയം മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജാണ് (23) മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു (7) രാവിലെ ഏഴു മണിയോടെ കോട്ടയം മണർകാട് പള്ളിക്ക് സമീപമായിരുന്നു അപകടം.
കോട്ടയം മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേക്ക് മറിഞ്ഞുണ്ടായ അപകടം. അയർക്കുന്നത് നിന്നും മണർകാട് കവലയിലേക്ക് വരുകയായിരുന്നു ഇവർ. ഈ സമയം മണർകാട് സെന്റ് മേരീസ് ആശുപത്രിയുടെ മുന്നിലെ വളവിൽ വച്ച് റോഡിൽ തെന്നിയ ബൈക്ക് മറിയുകയായിരുന്നു.
ADVERTISEMENT
കോട്ടയത്ത് നിന്നും പാലായിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയിലേക്കാണ് ബൈക്ക് മറിഞ്ഞത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്തു.
ADVERTISEMENT
Kottayam: Bike Skids Under Bus, Rider Dies:
A young woman tragically died after her bike lost control and skidded under a private bus near Manarcad, Kottayam. The 23-year-old, Sreedevi Manoj from Ayarkunnam, was traveling with her brother who sustained injuries and is hospitalized. The accident occurred around 7 AM near the Manarcad church when the bike, en route to Manarcad junction from Ayarkunnam, swerved on a turn in front of St. Mary's Hospital and fell under a bus traveling from Kottayam to Pala. The deceased's body has been moved to the hospital mortuary, and Manarcad police have registered a case.