പ്രതിശ്രുത വധു ജീവനൊടുക്കിയതിനു പിന്നാലെ വരനും ജീവനൊടുക്കി. കാസർകോട് പൂച്ചക്കാട് കിഴക്കേകരയിലെ പി. അനുശ്രീയാണ് (25) താമസസ്ഥലത്ത് ജീവനൊടുക്കിയത്. വിഡിയോ കോൾ വിളിച്ചശേഷമായിരുന്നു അനുശ്രീ ജീവനൊടുക്കിയത്. തൊട്ടു പിന്നാലെയാണ് പ്രതിശ്രുത വരനായ കണ്ണൂർ ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശി അമൽ (27) ആത്മഹത്യ ചെയ്തത്. രണ്ടുപേരും ബാങ്ക് ജീവനക്കാരായിരുന്നു. ഡിസംബർ 26നായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്.
ഗ്യാസ് ഏജൻസി ഉടമ തയ്യിൽ വീട്ടിൽ കെ. ചന്ദ്രന്റെയും റീനയുടെയും മകളായ അനുശ്രീ മൈസൂരിലെ എസ്ബിഐ ഹുൻസൂർ ശാഖയിലെ ജീവനക്കാരിയായിരുന്നു. മരണകാരണം അറിവായിട്ടില്ല. സഹോദരി: പി. ശ്രീലക്ഷ്മി. അനുശ്രീയുടെ മൃതദേഹം ഹുൻസൂരിൽനിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം വൈകിട്ടോടെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. എറണാകുളത്തെ ഹോട്ടൽ മുറിയിലാണ് അമൽ ജീവനൊടുക്കിയത്.
ADVERTISEMENT
ADVERTISEMENT
Tragic Twin Deaths: Bride and Groom End Lives After Engagement:
A prospective bride died, followed by her fiance’s death in Kasaragod. The bride, P. Anushree (25), from Poochakkad Kizhakkeppara, ended her life shortly after a video call. Her fiance, Amal (27), from Kannur Iritty Vilamana Ambalathatt, then took his own life in a hotel room in Ernakulam. Both were bank employees, and their wedding was scheduled for December 26. The cause of Anushree's death remains unknown, and her body was brought to her home in Poochakkad for final rites after a post-mortem in Hunsur.