ADVERTISEMENT

എറണാകുളത്തെ മുഴുവൻ ആർ.എം.എസ് യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘RMS ഓണം 2026’ ആഘോഷം എറണാകുളം എ.ഐ.ബി.ഇ.എ ജൂബിലി ഹാളിൽ വച്ച് വിപുലമായ പരിപാടികളോടെ നടന്നു.
മുൻ HRO-മാരായ എസ്. സജി, കെ.സി. മുരളി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
പൂക്കളമൊരുക്കലോടെ ആരംഭിച്ച ചടങ്ങിൽ വിവിധ കലാകായിക പരിപാടികൾ അരങ്ങേറി. വിവിധ ജീവനക്കാർ അവതരിപ്പിച്ച തിരുവാതിരക്കളി, ഗ്രൂപ്പ് ഡാൻസുകൾ, ഗിത്താർ ഫ്യൂഷൻ, തുടങ്ങിയ വിവിധ സാംസ്കാരിക പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
സർവീസിൽ നിന്നും വിരമിച്ച മുൻകാല ജീവനക്കാരുടെ സാന്നിധ്യം ഈ വർഷത്തെ ഓണാഘോഷത്തെ കൂടുതൽ ശ്രദ്ധേയമാക്കി. തങ്ങളുടെ മുൻകാല സഹപ്രവർത്തകരെയും മുതിർന്ന ഉദ്യോഗസ്ഥരെയും ഒരുമിച്ചു കാണാനും സൗഹൃദം പങ്കുവെക്കാനും സാധിച്ചത് വേറിട്ട അനുഭവമായി മാറിയെന്ന് സംഘാടകർ അറിയിച്ചു. തുടർന്ന് നടന്ന വിഭവസമൃദ്ധമായ ഓണസദ്യയും അതിനെ തുടർന്ന് നടന്ന ഓണണക്കളികളും, DJ യും എല്ലാം ആഘോഷങ്ങൾക്ക് നിറപ്പകിട്ടേക്കി.

ADVERTISEMENT
ADVERTISEMENT
RMS Ernakulam Celebrates Onam 2026 with Grand Festivities:

Onam celebrations were grandly held at the AIBEA Jubilee Hall in Ernakulam, organized by all RMS units in the district under the banner 'RMS Onam 2026'. The event, inaugurated by former HROs S. Saji and K.C. Murale, featured a vibrant Pookalam and various cultural performances including Thiruvathirakali, group dances, and a guitar fusion. A special highlight was the presence of retired employees, fostering reunions and shared memories among colleagues. The festivities concluded with a sumptuous Onasadya, traditional Onakkalikal, and DJ music, adding to the celebratory spirit.

ADVERTISEMENT
ADVERTISEMENT