ബൈക്കിനു പിന്നിൽ കാർ ഇടിച്ച് റോഡിലേക്കു തെറിച്ചുവീണ യുവാവിന് ദാരുണാന്ത്യം. ഇടിച്ചിട്ട കാർ നിർത്താതെ പോയതോടെ യുവാക്കൾ 15 മിനിറ്റോളം റോഡിൽ കിടന്നു. ചേർത്തല തണ്ണീർമുക്കം പഞ്ചായത്തിൽ പണ്ടാരപ്പാട്ടത്തിൽ പ്രകാശിന്റെയും മിനിയുടെയും മകൻ ശിവപ്രകാശ് (29) ആണു മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തണ്ണീർമുക്കം ഇലഞ്ഞാൽകുളങ്ങര സ്വദേശി വിഷ്ണു മുരളിക്ക് (27) ഗുരുതര പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2ന് ചേർത്തല വാരനാട്– ചെങ്ങണ്ട റോഡിൽ ചെങ്ങണ്ട വളവിലായിരുന്നു അപകടം. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും.
ADVERTISEMENT
ശിവപ്രസാദ് ആയിരുന്നു ബൈക്ക് ഓടിച്ചത്. ഇരുവരും റോഡിലേക്കു തെറിച്ചുവീണതിനെത്തുടർന്ന് കാർ നിർത്താതെപോയെന്നും ഇവർ പരുക്കേറ്റ് ഏറെ നേരം റോഡിൽ കിടന്നെന്നും പൊലീസ് പറഞ്ഞു. ഇതുവഴി പോയ മറ്റു യാത്രക്കാർ പരുക്കേറ്റ യുവാക്കളെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ശിവപ്രകാശിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കാർ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി. ശിവപ്രകാശിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശിവപ്രകാശ് കോട്ടയത്ത് കാർ ഷോറൂമിലെ ജീവനക്കാരനാണ്. സഹോദരൻ ശ്യാം.
ADVERTISEMENT
Motorcycle Accident in Cherthala:
Youth dies after car hits motorcycle and flees the scene in Cherthala. A 29-year-old man, Shivaprakash, succumbed to his injuries after being thrown onto the road when a car collided with his motorcycle. His friend, Vishnu Murali, 27, sustained serious injuries in the incident that occurred on the Varanam-Chenganda road. The car involved did not stop, leaving the injured youths on the road for about 15 minutes before other travelers intervened. Police have launched an investigation to locate the car, and Shivaprakash's body has been moved to Alappuzha Medical College Hospital. He was returning from a friend's wedding when the accident happened.