ADVERTISEMENT

ഒരുമിച്ചുണ്ണാൻ മൂന്നുപേരില്ലാതെ സങ്കടക്കടലിൽ പൂമുഖത്തു വീട്. ഇത്തവണ ഇവിടെ ഓണം ഇല്ല. നീണ്ടകര അഴിമുഖത്തിനു സമീപം കടലിൽ വള്ളം തിരയിൽപെട്ടു മറിഞ്ഞു രണ്ടുപേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത പുത്തൻതുറ പൂമുഖത്ത് വീട് ദുഃഖത്തിന്റെ നിഴലിലാണ്. തിരുവോണദിവസം എന്നും ആഘോഷത്തിന്റെ ദിനങ്ങളായിരുന്നു. എന്നാൽ ഇവരുടെ സന്തോഷം കടലെടുത്തു. രേഷ്മയും മകൻ രാധേഷ് കൃഷ്ണനും അമ്മ സുമംഗലയും ഇനിയും ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നു മുക്തമായിട്ടില്ല. 

അപകടത്തിൽ രേഷ്മയുടെ ഭർത്താവ് രാധാകൃഷ്ണൻ, അച്ഛൻ യു.രാജീവൻ എന്നിവർ മരിക്കുകയും മകൻ ഗൗതം കൃഷ്ണയെ കാണാതാവുകയും ചെയ്തു. ജൂലൈ 31ന് രാവിലെയായിരുന്നു അപകടം. 14 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റുള്ളവർ രക്ഷപ്പെട്ടിരുന്നു. കാണാതായ മകനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് 27 ദിവസമായി രേഷ്മയും കുടുംബവും. 

ADVERTISEMENT

ഉത്രാട ദിവസം വാടക വീട്ടിൽ നിന്നും ഞങ്ങൾ പൂമുഖത്ത് വീട്ടിൽ എത്തും. ചതയം കഴിഞ്ഞാണ് ഞങ്ങൾ മടങ്ങാറുള്ളതെന്നും അവരില്ലാത്ത ഓണം ആലോചിക്കാനാകില്ലെന്നും അച്ഛന്റെയും ഭർത്താവിന്റെയും സംസ്കാരം നടത്തിയ സ്ഥലത്തേക്ക് നോക്കി രേഷ്മ കണ്ണീരോടെ പറഞ്ഞു. 

അതേസമയം ഗൗതം കൃഷ്ണയ്ക്കായുള്ള സർക്കാർ തലത്തിലുള്ള തിരച്ചിൽ നിർത്തി. കഴിഞ്ഞ ദിവസം കലക്ടർ ആനി ജൂല തോമസ് വീട്ടിലെത്തി രേഷ്മയോടു കാര്യങ്ങൾ വിശദീകരിക്കുകയും വീട്ടുകാരുടെ സമ്മതത്തോടെ തിരച്ചിൽ നിർത്തുകയുമായിരുന്നു. എന്നാൽ തീരദേശ പൊലീസ്, മറീൻ എൻഫോഴ്സ്മെന്റ് എന്നിവരുടെ പരിശോധന തുടരും. കഴിഞ്ഞ ദിവസം കുടുംബത്തിനു ദുരന്ത പ്രതികരണ നിധിയിൽ നിന്നും 8 ലക്ഷം രൂപയുടെ സമാശ്വാസ സഹായം കൈമാറിയിരുന്നു.

ADVERTISEMENT
Heartbreak and Hope: A Family's Ordeal After Fishing Boat Sinking:

Onam celebrations are overshadowed by tragedy in Puthenthura, Kollam, after a fishing boat capsized near the Neendakara estuary, resulting in two deaths and one missing person. The family of Reshma, whose husband Radhakrishnan and father U. Rajeevan died in the incident, and whose son Gautham Krishna is still missing, is grappling with immense grief. The accident occurred on July 31st, with 14 people on board, and while most were rescued, the search for Gautham Krishna has been ongoing for 27 days. The government has halted the official search for the missing boy, but coastal police and marine enforcement will continue their investigations, and the family has received ₹8 lakh in relief. This year's Onam, usually a joyous occasion, is now marked by sorrow and a desperate wait for news of the missing son.

ADVERTISEMENT
ADVERTISEMENT