വെള്ളിയാഴ്ച നടന്ന ഓണാഘോഷത്തില്‍ ആന്‍ മേരിക്കും അഞ്ജനയ്ക്കുമൊപ്പം പ്രതിയായ അനിലയും പങ്കെടുത്തിരുന്നു. മൂവരും ഒരുമിച്ചുള്ള ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയിലും പങ്കുവച്ചു. സന്തോഷത്തോടെ ഇടപെട്ടിരുന്ന മൂന്നു സുഹൃത്തുക്കള്‍ക്കിടയില്‍ എന്തു സംഭവിച്ചു എന്നറിയാതെ നടുക്കത്തിലാണ് സനോസയിലെ മലയാളി സമൂഹം.
ഉറ്റ കൂട്ടുകാരികളെ വകവരുത്താന്‍ മാത്രം ഇവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും ആശയക്കുഴപ്പത്തിലാണ്. അതേസമയം ആന്‍ മേരിയുമായി അനിലയ്ക്ക് തൊഴില്‍ സംബന്ധമായ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി ബന്ധം ജെറി സാം ജോസഫ് വെളിപ്പെടുത്തി. എന്നാല്‍ അഞ്ജനയുമായി ഏതെങ്കിലും തരത്തിലുള്ള വാക്കുതര്‍ക്കമോ പിണക്കമോ ഉണ്ടായിരുന്നതായി കുടുംബത്തിന് വിവരമില്ല.
ആന്‍ മേരിയെ ഫ്ലാറ്റിലെ മുറിക്കുള്ളില്‍ വച്ച് അനില കുത്തിക്കൊല്ലുകയായിരുന്നു. പൊലീസെത്തുമ്പോള്‍ രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് ആന്‍ മേരിയെ കണ്ടെത്തിയത്. 'ഒരു കാര്യം പറയാനുണ്ടെന്നും, താഴേക്ക് ഇറങ്ങി വരാമോ' എന്ന് ചോദിച്ച് അഞ്ജനയെ ഫ്ലാറ്റില്‍ നിന്നും താഴേക്ക് ഇറക്കിയ ശേഷം കാര്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയായ ശേഷം മാത്രമേ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുകയുള്ളൂ..
തിരുവനന്തപുരം കേശവദാസപുരം സ്വദേശിയായ ആന്‍ മേരി 10 വര്‍ഷത്തോളമായി എന്‍ജീനീയറായി യുഎസില്‍ ജോലി ചെയ്തുവരുകയാണ്. കോട്ടയം ചിങ്ങവനം സ്വദേശിയായ പള്ളത്ര ജേക്കബാണ് ഭര്‍ത്താവ്. കലിഫോര്‍ണിയയിലെ സ്കൂളില്‍ ആറു വര്‍ഷമായി അധ്യാപികയായി ജോലി ചെയ്തുവരുകയാണ് തൃശൂര്‍ സ്വദേശിയായ അഞ്ജന. ഭര്‍ത്താവ് വിജേഷും യുഎസില്‍ ഇവര്‍ക്കൊപ്പമാണുള്ളത്. അനില ഇവര്‍ക്കൊപ്പം ഒരേ ഫ്ലാറ്റിലാണ് താമസിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.