ADVERTISEMENT

അമ്മയ്ക്കൊപ്പം ഓണം ആഘോഷിക്കാൻ ബഹ്റൈനിലെത്തിയ മൂന്നു വയസ്സുകാരന് ബാത്ത് ടബ്ബിൽ വീണ് ദാരുണാന്ത്യം. കോട്ടയം പാലാ സ്വദേശിനി മേഘയുടെ (അൽഫോൻസ ജോസ്) ഏകമകനാണ് മരിച്ച ധ്യാൻ സൂര്യ. കുട്ടിയുടെ മൃതദേഹം ഇന്ന് ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും.  

ബിസിനസ് തിരക്കുകൾ കാരണം നാട്ടിൽ ബന്ധുക്കൾക്കൊപ്പമായിരുന്നു കുട്ടി താമസിപ്പിച്ചിരുന്നത്. അമ്മയ്ക്കൊപ്പം ഓണം ആഘോഷിക്കാനായി നാല് ദിവസം മുൻപാണ് ബഹ്റൈനിൽ എത്തിയത്. അടുക്കളയിൽ അമ്മ ജോലി ചെയ്യുന്നതിനിടെ ഉറക്കമുണർന്ന കുട്ടി ബാത്ത്റൂമിലെത്തുകയും വെള്ളം നിറച്ചു വച്ചിരുന്ന ബാത്ത് ടബ്ബിൽ കളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയുമായിരുന്നു. 

ADVERTISEMENT

കുട്ടിയെ ഉടൻ തന്നെ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബഹ്റൈൻ കേരളീയ സമാജം (ബികെഎസ്) സജീവ പ്രവർത്തകയാണ് മേഘ.

ADVERTISEMENT
Bahrain: Child's Onam Visit Ends in Tragedy After Bathtub Fall:

A three-year-old boy tragically died after falling into a bathtub while celebrating Onam with his mother in Bahrain. Dhayan Surya, the only son of Megah (Alphonsa Jose) from Pala, Kottayam, had arrived in Bahrain four days prior to celebrate the festival with his mother. While his mother was busy in the kitchen, the child woke up and went to the bathroom, where he met with the accident while playing in the filled bathtub. Despite being rushed to Salmaniya Medical Complex Hospital, his life could not be saved. The child's body will be transported to his hometown today via Gulf Air.

ADVERTISEMENT
ADVERTISEMENT