ADVERTISEMENT

അന്നം തരുന്ന ജോലിയെ ദൈവത്തെ പോലെ കണക്കാക്കുന്നവരാണ് ഭൂരിഭാഗം പേരും. അത്തരമൊരു കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഹൃദയം കവരുന്നത്. ടയറില്‍ തൊട്ടുതൊഴുതും ബസിനൊരു മുത്തം നല്‍കിയും കെഎസ്ആര്‍ടിസി ഡ്രൈവറുടെ വൈകാരികത നിറഞ്ഞ വിരമിക്കല്‍ രംഗം കണ്ടുനിന്നവരുടെ കണ്ണുകളും നിറഞ്ഞു.  

എന്നും വളയം പിടിച്ച് ദിവസമാരംഭിച്ച ബസിന് മുന്‍വശത്തെത്തി ഒരു മുത്തം, പിന്നെ അടിമുടി സ്നേഹത്തോടെ നന്നായൊന്നു നോക്കി, പിന്നാലെ ആ ഡ്രൈവര്‍ സീറ്റിലൊന്നിരുന്ന് താഴേക്കിറങ്ങി, മു‍ന്‍വശത്തേയും പിന്നിലേയും ടയറുകള്‍ തൊട്ടൊന്ന് തൊഴുതു.. ഇങ്ങനെയായിരുന്നു പോള്‍ കുര്യന്‍ എന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ യാത്ര പറച്ചില്‍.

ADVERTISEMENT

അദ്ദേഹത്തിന്റെ അന്നവും ജീവിതവുമായിരുന്നു ബസ്. ആ സ്നേഹവും വേദനയും അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ കാണാം. വണ്ടിയെ സ്നേഹിക്കുന്ന ഡ്രൈവര്‍മാരുടെ വേദനയാണിതെന്നും അന്നം തന്ന തൊഴിലിനോടും കാത്തു രക്ഷിച്ച വാഹനത്തോടുമുള്ള ആദരവാണ് അദ്ദേഹം നല്‍കുന്നതെന്നും ഒരാള്‍ കുറിക്കുന്നു. ഇടുക്കി കട്ടപ്പന സ്വദേശിയാണ് സര്‍വീസില്‍ നിന്നും വിരമിക്കുന്ന പോള്‍ കുര്യന്‍. 

ADVERTISEMENT
KSRTC Driver's Emotional Farewell Goes Viral:

KSRTC driver's emotional retirement, Paul Kurian, deeply cherished his job as his livelihood, bidding a heartfelt farewell to his bus. He was seen kissing the bus, touching its tires as if in prayer, and sitting in the driver's seat one last time. This poignant scene resonated with onlookers, highlighting the profound bond many drivers share with their vehicles and the profession that sustains them. Kurian, a native of Kattappana in Idukki, exemplified the respect and love for the job and the vehicle that provided for him. His actions stirred emotions, reflecting the sentiments of many drivers who view their work and the bus with immense reverence. The video of his retirement has gone viral, touching hearts across social media.

ADVERTISEMENT
ADVERTISEMENT