അച്ഛൻ ബ്രിഗേഡിയറായ റജിമെന്റിൽ ലഫ്റ്റനന്റ് ഓഫിസറായി മകൻ! അഭിമാനനേട്ടത്തില്‍ പഴവീട് കുടുംബാംഗങ്ങള്‍
From Father to Son: A Legacy of Service in the Indian Army
ചെന്നൈ സൈനിക ഓഫിസർ അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ ലഫ്റ്റനന്റ് ഹരി ശങ്കർ പിതാവ് ബ്രിഗേഡിയർ ശ്യാം ശങ്കർ, സഹോദരി നിരുപമ, അമ്മ ബിജിനി എന്നിവർക്കൊപ്പം.
ADVERTISEMENT
അച്ഛൻ ബ്രിഗേഡിയറായ റജിമെന്റിൽ മകൻ ലഫ്റ്റനന്റ് ഓഫിസർ ആയി എത്തുന്നതിന്റെ അഭിമാനത്തിലാണ് ആലപ്പുഴയിലെ പഴവീട് ചെല്ലാട്ട് റോഡ് ബിന്ദു നിവാസിലെ കുടുംബാംഗങ്ങള്‍. 54 കാരനായ ശ്യാം ശങ്കറിന്റെ മകൻ ഹരി ശങ്കറാണ് (22) രാജ്യത്തിന്റെ പീരങ്കിപ്പടയായ 16 മീഡിയം റജിമെന്റിലേക്ക് ലഫ്റ്റനന്റായി കമ്മിഷൻ ചെയ്യപ്പെട്ടത്.
ചെന്നൈയിൽ സൈനിക ഓഫിസർ ട്രെയ്നിങ് അക്കാദമിയിൽ ഒരു വർഷത്തെ പരിശീലനത്തിനു ശേഷം ഇക്കഴിഞ്ഞ അഞ്ചിനാണ് ഹരിശങ്കർ സേനയിൽ പ്രവേശിച്ചത്. ലഡാക്കിലേക്കാണ് ആദ്യ നിയമന ഉത്തരവ്. ഇതേ റജിമെന്റിലാണ് ശ്യാം ശങ്കർ 1994ൽ ലഫ്റ്റനന്റായി നിയമിതനായതും. 13 വർഷത്തിനു ശേഷം യൂണിറ്റ് മേധാവിയായ ശ്യാം ശങ്കർ ഇപ്പോൾ ബ്രിഗേഡിയറാണ്.
ADVERTISEMENT
തിരുവമ്പാടി സ്കൂളിലാണ് ഹരിശങ്കർ ഏഴാം ക്ലാസ് വരെ പഠിച്ചത്. പിതാവിന്റെ സ്ഥലംമാറ്റങ്ങളനുസരിച്ച് പിന്നീട് 14 സ്കൂളുകളിലായാണ് പ്ലസ് ടു വരെയുള്ള പഠനം പൂർത്തിയാക്കിയത്. ബിരുദം നേടിയ ശേഷം സൈനിക ഓഫിസർ പ്രവേശന പരീക്ഷയെഴുതി വിജയിച്ചു. ബിജിനിയാണ് ഹരിശങ്കറിന്റെ മാതാവ്. സഹോദരി നിരുപമ പുണെ സൈനിക സ്കൂളിൽ 10–ാം ക്ലാസ് വിദ്യാർഥിനിയാണ്. അവധി കിട്ടുമ്പോഴൊക്കെ ഈ സൈനിക കുടുംബം പഴവീട്ടിലെ വീട്ടിലെത്താറുണ്ട്.
ADVERTISEMENT
From Father to Son: A Legacy of Service in the Indian Army:
Army commissions celebrate a generational legacy as a son joins the same regiment as his father. Hari Shankar, 22, has been commissioned as a Lieutenant in the 16 Medium Regiment, where his father, Shyam Shankar, also began his career as a Lieutenant in 1994. Shyam Shankar is now a Brigadier and the unit head. After a year of training at the Officer Training Academy in Chennai, Hari Shankar received his first posting order to Ladakh. The family from Alappuzha's Pazhiveedu expresses pride in this achievement, marking a proud moment for the second generation to serve in the same esteemed military unit. This milestone highlights a continued tradition of service and dedication within the family.