ADVERTISEMENT

1. പാല്‍ – രണ്ടരക്കപ്പ്

പഞ്ചസാര – നാലു വലിയ സ്പൂണ്‍

2. പാല്‍ – അരക്കപ്പ്

കസ്റ്റഡ് പൗഡര്‍ – നാലു വലിയ സ്പൂണ്‍

3. മാമ്പഴം – രണ്ട്

4. പാര്‍ലെ–ജി ബിസ്കറ്റ് – 20–30

മാംഗോ ജ്യൂസ് – ഒരു കപ്പ്

5. വിപ്ഡ് ക്രീം – അല്‍പം

6. മാമ്പഴം കഷണങ്ങളാക്കിയത് – അലങ്കരിക്കാന്‍                             

പാകം ചെയ്യുന്ന വിധം

∙ പാല്‍ പഞ്ചസാര ചേര്‍ത്തു തിളപ്പിക്കുക.

∙ പാലില്‍ കസ്റ്റഡ് പൗഡര്‍ കലക്കിയ ശേഷം തിളച്ചു കൊണ്ടിരിക്കുന്ന പാലില്‍ ചേര്‍ത്തു തുടരെയിളക്കി കുറുക്കണം. ഇതു ചൂടാറാന്‍ വയ്ക്കണം.

∙ മാമ്പഴം കഷണങ്ങളാക്കി മിക്സിയില്‍ അടിച്ച ശേഷം ചൂടാറിയ കസ്റ്റഡില്‍ ചേര്‍ത്തു യോജിപ്പിക്കുക.

∙ ബിസ്കറ്റ്, മാംഗോ ജ്യൂസില്‍ കുതിര്‍ത്ത ശേഷം പുഡിങ് പാത്രത്തിന്റെ അടിവശത്തു രണ്ടു ലെയറായി നിരത്തണം. ഇതിനു മുകളില്‍ മാംഗോ കസ്റ്റഡ് മിശ്രിതം ഒഴിക്കണം.

∙ ഇതിനു മുകളില്‍ വീണ്ടും ബിസ്കറ്റ് രണ്ടു ലെയറായി നിരത്തിയ ശേഷം മുകളിലായി അല്‍പം വിപ്ഡ് ക്രീം നിരത്തി മാമ്പഴക്കഷണങ്ങള്‍ കൊണ്ട് അലങ്കരിക്കുക.

∙ ഫ്രിഡ്ജില്‍ വച്ച് അഞ്ച്–ആറു മണിക്കൂര്‍ തണുപ്പിച്ചു വിളമ്പാം.  

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: ഹരികൃഷ്ണന്‍, പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: സുമയ്യ സുഹൈബ്, ഗോര്‍മെ ഡിലൈറ്റ്സ് ബൈ സുമയ്യ, കലൂര്‍, കൊച്ചി

English Summary:

Mango pudding is a delicious and easy-to-make dessert. This recipe combines the sweetness of mangoes with the creamy texture of custard and the crunch of biscuits, making it a perfect treat for any occasion.

ADVERTISEMENT