ഇനി വെജിറ്റേറിയന്സിനും കേക്ക് കഴിക്കാം ..തയാറാക്കാം എഗ്ഗ്ലെസ്സ് റെഡ് വെൽവെറ്റ് കേക്ക്
Mail This Article
ആവശ്യമായ ചേരുവകൾ
1. പാൽ – ഒരു കപ്പ്
വിനാഗിരി – ഒരു വലിയ സ്പൂൺ
2. മൈദ – ഒന്നരക്കപ്പ്
ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ
ബേക്കിങ് സോഡ– അര ചെറിയ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
3. വെണ്ണ ഉരുക്കിയത് – ഒരു കപ്പിന്റെ മൂന്നിലൊന്ന്
പഞ്ചസാര – ഒരു കപ്പ്
വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ
4. റെഡ് ഫൂഡ് കളർ – ഒരു ചെറിയ സ്പൂൺ
കൊക്കോ പൗഡർ – ഒരു വലിയ സ്പൂൺ
ക്രീംചീസ് ഫ്രോസ്റ്റിങ്ങിന്
5. വിപ്പിങ് ക്രീം – ഒരു കപ്പ്
6. പഞ്ചസാര പൊടിച്ചത് – ഒന്നരക്കപ്പ്
വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ
ക്രീംചീസ് – 200 ഗ്രാം, മൃദുവാക്കിയത്
പാകം ചെയ്യുന്ന വിധം
∙ അവ്ൻ 180 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിടുക.
∙ കേക്ക് പാനിൽ മയം പുരട്ടി വയ്ക്കണം.
∙ പാലിൽ വിനാഗിരി ചേർത്തിളക്കി വയ്ക്കണം. ഇതു പിരിഞ്ഞു മോരു പോലെയാകും.
∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കുക.
∙ മോരിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കണം.
∙ ഫൂഡ്കളറും കൊക്കോപൗഡറും യോജിപ്പിച്ചു പേസ്റ്റാക്കിയതു മോരു മിശ്രിതത്തിൽ ചേർത്ത് അടിക്കുക.
∙ ഇതിലേക്കു മൈദ മിശ്രിതം ചേർത്തു മെല്ലേ യോജിപ്പിക്കുക.
∙ തയാറാക്കിയ പാനിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 25-30 മിനിറ്റ് ബേക്ക് ചെയ്യുക.
∙ ചൂടാറാനായി വയർ റാക്കിലേക്കു മാറ്റിവയ്ക്കുക.
∙ വിപ്പിങ് ക്രീം ഐസിനു മുകളില്‍ വച്ചു നന്നായി അടിച്ചു കുന്നുകൾ പോലെ പൊങ്ങി വരുന്ന പരുവമാക്കണം,
∙ മറ്റൊരു ബൗളിൽ ആറാമത്തെ ചേരുവ അടിച്ചു യോജിപ്പിച്ച ശേഷം വിപ്പിങ് ക്രീമിലേക്കു മെല്ലേ ചേർത്തു യോജിപ്പിക്കുക.
∙ കേക്ക് വട്ടത്തിൽ രണ്ടായി മുറിച്ചു രണ്ടു ലെയറുകൾക്കിടയില്‍ തയാറാക്കിയ ഫ്രോസ്റ്റിങ് നിരത്തി, കേക്ക് മുഴുവനായും ഫ്രോസ്റ്റിങ് കൊണ്ടു പൊതിയണം.