നാവിൽ രുചി നിറയ്ക്കും നെല്ലിക്ക വൈന്‍
Mail This Article
×
ആവശ്യമായ ചേരുവകൾ
1. നെല്ലിക്ക – ഒരു കിലോ
2. പഞ്ചസാര – ഒരു കിലോ
വെള്ളം – രണ്ടേ കാല്‍ ലിറ്റര്‍
യീസ്റ്റ് – രണ്ടു ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
∙ നെല്ലിക്ക കഴുകി വെള്ളം തോര്‍ത്തി വയ്ക്കുക.
∙ ഒരു ഭരണിയില്‍ നെല്ലിക്കയും രണ്ടാമത്തെ ചേരുവയും ചേര്‍ത്തു നന്നായി ഇളക്കി അധികം മുറുക്കാതെ കെട്ടി വയ്ക്കണം.
∙ പത്തു ദിവസം ഒന്നിടവിട്ട ദിവസങ്ങളില്‍ നന്നായി ഇളക്കി വയ്ക്കുക.
∙ പിന്നീട് 11 ദിവസം അടച്ചു മൂടിക്കെട്ടി വയ്ക്കുക. 21ആം ദിവസം അരിച്ചെടുക്കാം.