ADVERTISEMENT

ആവശ്യമായ ചേരുവകൾ 

1. മൈദ – രണ്ടു കപ്പ്

ADVERTISEMENT

 ബേക്കിങ് പൗഡർ – രണ്ടു ചെറിയ സ്പൂൺ

 ബേക്കിങ് സോഡ – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

 ഉപ്പ് – അര ചെറിയ സ്പൂൺ

2. വെണ്ണ – അരക്കപ്പ്

ADVERTISEMENT

 പഞ്ചസാര – അരക്കപ്പ്

3. മുട്ട – രണ്ട്

4. വനില എസ്സൻസ് – അര ചെറിയ സ്പൂൺ

5. കട്ടത്തൈര് – ഒരു കപ്പ്

6. തേൻ – കാൽ കപ്പ്

 എണ്ണ – ഒരു വലിയ സ്പൂൺ

 ആൽമോണ്ട് എക്സ്ട്രാക്ട് – ഒരു ചെറിയ  സ്പൂണിന്റെ എട്ടിലൊന്ന്

ഗ്ലേസിന്

7. ഐസിങ് ഷുഗര്‍ – ഒന്നരക്കപ്പ്

 തേൻ – രണ്ടു വലിയ സ്പൂൺ

 പാൽ – മൂന്നു വലിയ സ്പൂൺ

ടോപ്പിങ്ങിന്

8. ബദാം സ്ലൈസ് ചെയ്തത് – ഒരു കപ്പിന്റെ മൂന്നിലൊന്ന്

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 180 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിടുക.

∙ ഒരു ലോഫ് പാൻ മയം പുരട്ടി വയ്ക്കണം.

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കുക.

∙ മറ്റൊരു ബൗളിൽ വെണ്ണയും പഞ്ചസാരയും ചേർത്ത് അടിക്കണം.

∙ ഇതിലേക്കു മുട്ട ചേർത്തടിച്ച ശേഷം വനില എസ്സൻസും ചേർത്തു യോജിപ്പിക്കുക.

∙ ഇതിലേക്കു തൈരു ചേർത്തു നന്നായി അടിക്കണം.

∙ ആറാമത്തെ ചേരുവയും ചേർത്തടിച്ച ശേഷം ഇതിലേക്കു മൈദ മിശ്രിതം ചേർത്തു മെല്ലേ യോജിപ്പിക്കുക.

∙ നല്ല കട്ടിയുള്ള മാവായിരിക്കും ലഭിക്കുക. ഇതു തയാറാക്കിയ പാനിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 40-45 മിനിറ്റ് ബേക്ക് ചെയ്യുക.

∙ അവ്നില്‍ നിന്നു പുറത്തെടുത്തു ചൂടാറിയ ശേഷം മോൾഡിൽ നിന്നെടുത്തു വിളമ്പാനുള്ള പ്ലേറ്റിലാക്കി മുകളിൽ ഗ്ലേസ് ഒഴിക്കണം.

∙ ഗ്ലേസ് തയാറാക്കാൻ ആറാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി യോജിപ്പിക്കുക. ഇതു ചൂടാറിയ കേക്കുകളുടെ മുകളിൽ ഒഴിക്കാം.

∙ മുകളിൽ സ്ലൈസ് ചെയ്ത ബദാം നിരത്തി അലങ്കരിക്കാം.

ADVERTISEMENT