ADVERTISEMENT

ആവശ്യമായ ചേരുവകൾ

1. ലോലോലിക്ക – ഒരു കിലോ

ADVERTISEMENT

2. വെള്ളം – രണ്ടേ കാല്‍ ലീറ്റര്‍

 കാന്താരി – 15 ഗ്രാം, ചതച്ചത്

ADVERTISEMENT

3. പഞ്ചസാര – ഒരു കിലോ

 യീസ്റ്റ് – രണ്ടു ചെറിയ സ്പൂണ്‍

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ ലോലോലിക്ക കഴുകി രണ്ടായി മുറിച്ച് രണ്ടാമത്തെ ചേരുവ ചേര്‍ത്തു വേവിക്കണം.

∙ ഇതു ഭരണിയിലാക്കി പഞ്ചസാരയും യീസ്റ്റും ചേര്‍‌ത്തിളക്കി അധികം മുറുക്കാതെ കെട്ടി വയ്ക്കണം.

∙ പത്തു ദിവസം ഒന്നിടവിട്ട ദിവസങ്ങളില്‍ നന്നായി  ഇളക്കി വയ്ക്കുക.

∙ പിന്നീട് 11 ദിവസം അടച്ചു മൂടിക്കെട്ടി വയ്ക്കുക. 21ആം  ദിവസം അരിച്ചെടുക്കാം.

∙ ഇത്  ഒരാഴ്ച അനക്കാതെ വയ്ക്കുക. മട്ട് അടിയും. ആവശ്യമെങ്കില്‍ മറ്റൊരു പാത്രത്തിലേക്ക് ഊറ്റിയെടുത്ത് വൈന്‍ കൂടുതല്‍ ക്ലിയറാക്കാം.

ADVERTISEMENT