വ്യത്യസ്ത രുചിയിൽ തയ്യാറാക്കാം മാംഗോ വൈൻ
Mail This Article
ആവശ്യമായ ചേരുവകൾ
1. ചെറിയ നാട്ടുമാങ്ങ – ഒന്ന്
2. വെള്ളം – അല്പം
3. പഞ്ചസാര – ഒരു കിലോ/പാകത്തിന്
തിളപ്പിച്ചാറിയ വെള്ളം – രണ്ടേ കാല് ലീറ്റര്‍
യീസ്റ്റ് – രണ്ടു ചെറിയ സ്പൂണ്‍
കാന്താരി – 15 ഗ്രാം, ചതച്ച് അരക്കപ്പ് വെള്ളത്തില്‍ തിളപ്പിച്ചത്
പാകം ചെയ്യുന്ന വിധം
∙ മാങ്ങ തൊലി കളഞ്ഞ് അല്പം വെള്ളം ചേര്‍ത്ത് അരച്ച് അരിച്ചെടുക്കുക.
∙ മാങ്ങ അരിച്ചത് തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത് ഒന്ന് അടിച്ചെടുക്കണം.
∙ ഇതു ഭരണിയിലാക്കി കാന്താരി തിളപ്പിച്ചത്, യീസ്റ്റ്, പഞ്ചസാര എന്നിവ ചേര്‍ത്തിളക്കി അധികം മുറുക്കാതെ കെട്ടി വയ്ക്കണം.
∙ പത്തു ദിവസം ഒന്നിടവിട്ട ദിവസങ്ങളില്‍ നന്നായി ഇളക്കി വയ്ക്കുക.
∙ പിന്നീട് 11 ദിവസം അടച്ചു മൂടിക്കെട്ടി വയ്ക്കുക. 21 ആം ദിവസം അരിച്ചെടുക്കാം.
∙ മധുരമുള്ള മാങ്ങയ്ക്ക് കാന്താരി ചേര്‍ക്കേണ്ടതില്ല.