ഇത്രയും രുചിയിൽ അടിപൊളി ആപ്പിള്‍ വൈന്‍
Mail This Article
×
ആവശ്യമായ ചേരുവകൾ
1. ആപ്പിള്‍ – ഒരു കിലോ, ചെറിയ കഷണങ്ങളാക്കിയത്
ഓള്‍ സ്പൈസിന്റെ ഇല വൃത്തിയാക്കിയത് – 20 ഗ്രാം (പകരം അഞ്ചു ഗ്രാം കറുവാപ്പട്ട ഉപയോഗിക്കാം)
വെള്ളം – രണ്ടേ കാല്‍ ലീറ്റര്‍
2. പഞ്ചസാര – ഒരു കിലോ
യീസ്റ്റ് – രണ്ടു ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ തിളപ്പിക്കുക. ആപ്പിള്‍ വേവണം.
∙ ചൂടാറിക്കഴിയുമ്പോള്‍ യീസ്‌റ്റും പഞ്ചസാരയും ചേര്‍ത്ത് ഭരണിയിലാക്കി അധികം മുറുകാതെ മൂടിക്കെട്ടി വയ്ക്കുക.
∙ പത്തു ദിവസം ഒന്നിടവിട്ട ദിവസങ്ങളില്‍ നന്നായി ഇളക്കി വയ്ക്കുക.
∙ പിന്നീട് 11 ദിവസം അടച്ചു മൂടിക്കെട്ടി വയ്ക്കുക. 21ആം ദിവസം അരിച്ചെടുക്കാം.