ഇതൊന്നു കഴിച്ചു നോക്കൂ ..മനം മയക്കും പൈനാപ്പിൾ മെറാങ് പൈ
Mail This Article
ആവശ്യമായ ചേരുവകൾ
1. മുട്ട മഞ്ഞ – മൂന്ന്
2. പഞ്ചസാര – ഒരു കപ്പ്
3. പാൽ – രണ്ടു കപ്പ്
4. വെണ്ണ – അരക്കപ്പ്
കോൺഫ്ളോർ – രണ്ടു വലിയ സ്പൂൺ
5. നാരങ്ങാനീര് – എട്ടു ചെറിയ സ്പൂൺ
പൈനാപ്പിൾ കഷണങ്ങളാക്കിയത് – മൂന്നു കപ്പ് (ടിന്നിൽ കിട്ടുന്നതോ പൈനാപ്പിൾ വേവിച്ചതോ ഉപയോഗിക്കാം)
ക്രീം – നാലു ചെറിയ സ്പൂൺ
6. മുട്ടവെള്ള – മൂന്ന്
പഞ്ചസാര – നാലു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ഒരു ബൗളിൽ മുട്ടമഞ്ഞയും പഞ്ചസാരയുടെ പകുതിയും നന്നായി അടിച്ചു യോജിപ്പിക്കുക. ഇതിലേക്കു പാൽ ചേർത്തു യോജിപ്പിക്കുക.
∙ വെണ്ണയും കോൺഫ്ളോറും യോജിപ്പിച്ച് അടുപ്പത്തു വച്ചിളക്കുക. ഇതിലേക്കു പാൽ മിശ്രിതം ചേർത്തു ബാക്കി പഞ്ചസാരയും ചേർത്തു നന്നായി കുറുക്കുക.
∙ ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് ഒരു പൈറക്സ് ഡിഷിലേക്ക് ഒഴിക്കുക.
∙ മുട്ടവെള്ള അൽപാൽപം പഞ്ചസാര ചേർത്തടിച്ചു കട്ടിയാകുമ്പോൾ പുഡിങ് മിശ്രിതത്തിനു മുകളിൽ ഒഴിക്കുക.
∙ ഇത് ഗോൾഡൻ ബ്രൗൺ നിറമാകും വരെ ബേക്ക് ചെയ്യുക. ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു വിളമ്പാം.
Molly Varkey, Kottayam