കിക്ക് നല്‍കും വിസ്കി കപ്പ്കേക്ക് ഇത്ര ഈസിയായിരുന്നോ
Mail This Article
ആവശ്യമായ ചേരുവകൾ
1. മൈദ – അരക്കപ്പ്
ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ
ഉപ്പ് – കാൽ ചെറിയ സ്പൂൺ
2. മുട്ട – ഒന്ന്
3. പഞ്ചസാര – അരക്കപ്പ്
വനില എസ്സൻസ് – അര ചെറിയ സ്പൂൺ
4. പാൽ – കാല്‍ കപ്പ്
വെണ്ണ – ഒരു വലിയ സ്പൂൺ, ഉരുക്കിയത്
5. വിസ്കി – രണ്ടു വലിയ സ്പൂണ്‍
ഫ്രോസ്റ്റിങ്ങിന്
6. വിപ്പിങ് ക്രീം – ഒരു കപ്പ്
7. വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ
വിസ്കി – രണ്ട്–മൂന്ന് ചെറിയ സ്പൂൺ
8. കറുവാപ്പട്ട പൊടിച്ചത് – അല്‍പം
പാകം ചെയ്യുന്ന വിധം
∙ അവ്ൻ 180 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിടുക.
∙ കപ്പ്കേക്ക് പാനുകളിൽ കപ്പ്കേക്ക് ലൈനറുകള്‍ ഇട്ടു വയ്ക്കുക.
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കുക.
∙ ഒരു വലിയ ബൗളിൽ മുട്ട നന്നായി അടിച്ചു മയപ്പെടുത്തിയ ശേഷം ഇതിലേക്കു പഞ്ചസാരയും വനില എസ്സന്‍സ് ചേർത്ത് അടിക്കുക. അതിലേക്കു പാലും വെണ്ണ ഉരുക്കിയതും ചേർത്തടിക്കണം.
∙ ഇതിൽ മൈദ മിശ്രിതവും ചേർത്തു മെല്ലേ യോജിപ്പിച്ച ശേഷം വിസ്കിയും ചേർത്തു യോജിപ്പിക്കുക.
∙ തയാറാക്കിയ കപ്പ്കേക്ക് മോൾഡുകളിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 15-20 മിനിറ്റ് ബേക്ക് ചെയ്യുക.
∙ ഫ്രോസ്റ്റിങ് തയാറാക്കാൻ ക്രീം നന്നായി അടിച്ചു മയപ്പെടുത്തിയ ശേഷം വനില എസ്സൻസും വിസ്കിയും ചേർത്ത് അടിക്കണം. ഇതു പൈപ്പിങ് ബാഗിലാക്കി കപ്പ്കേക്കിനു മുകളില്‍ ഫ്രോസ്റ്റ് ചെയ്യുക.
∙ ഏറ്റവും മുകളിൽ അൽപം കറുവാപ്പട്ട പൊടിച്ചതു വിതറുക.
∙ ഏകദേശം ആറ് കപ്പ്കേക്ക് ലഭിക്കും.