അവനും വേണ്ട, മുട്ടയും വേണ്ട , മതി വരുവോളം നുണയാം ക്രാന്ബെറി ഓറിയോ കേക്കിന്റെ രുചി..
Mail This Article
×
ആവശ്യമായ ചേരുവകൾ
ഓറിയോ ബിസ്ക്കറ്റ് - 4 പാക്കറ്റ്
പഞ്ചസാര - അര കപ്പ്
പാൽ - 5 ടീസ്പൂൺ
ബേക്കിംഗ് പൌഡർ - 1 ടീസ്പൂൺ
കൊക്കോ പൌഡർ - കാൽ കപ്പ്
ഉപ്പ് - ആവശ്യത്തിന്
ക്രാന്ബെറി
തയ്യാറാക്കുന്ന വിധം
ഓറിയോ ബിസ്‌ക്കറ് പഞ്ചസാര ചേർത്തു നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് കൊക്കോ പൗഡറും, ഉപ്പും, പാലും, ബേക്കിംഗ് പൗഡറും കൂടി ചേർത്തു നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിലേക്ക് ക്രാൻബെറി കൂടി ചേർക്കുക. ബട്ടർ പുരട്ടിയ കേക്ക് മോൾഡിലേക്ക് ബാറ്റർ ഒഴിക്കുക. ഈ പാത്രം ചൂടാക്കിയ സോസ്‌പാനിലേക്ക് ഇറക്കി അടച്ചു വെച്ച് വേവിക്കുക. ഏകദേശം 30 മിനുട്ടോളം വേവിച്ചെടുക്കണം .
ക്രാൻബെറിയും ചോക്ലേറ്റും വെച്ച അലങ്കരിക്കാം. ചൂടാറിയ ശേഷം മറ്റൊരു പാത്രത്തിലേക്ക് വിളമ്പാം..
