ADVERTISEMENT

ലെമണ്‍ പാഷന്‍ഫ്രൂട്ട് കേക്ക്

1. വെണ്ണ – 200 ഗ്രാം
പഞ്ചസാര പൊടിച്ചത് – 250 ഗ്രാം
2. മുട്ട – മൂന്ന്
3. മൈദ – 200 ഗ്രാം
ബേക്കിങ് പൗഡര്‍ – ഒരു ചെറിയ സ്പൂണ്‍
4. നാരങ്ങാനീര് – അര വലിയ സ്പൂണ്‍
നാരങ്ങാത്തൊലി ചുരണ്ടിയത് – ഒരു നാരങ്ങയുടേത്
വനില എസ്സന്‍സ് – അര ചെറിയ സ്പൂണ്‍
പാഷന്‍ഫ്രൂട്ട് പള്‍പ്പ് – ഒരു പാഷന്‍ഫ്രൂട്ടിന്റേത്        

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

ADVERTISEMENT

∙ വെണ്ണയും പഞ്ചസാരയും ഒരു ബൗളിലാക്കി നന്നായി അടിച്ചു മയപ്പെടുത്തുക. ഇതിലേക്കു മുട്ട അടിച്ചതു ചേര്‍ത്തു വീണ്ടും നന്നായി അടിക്കണം.

∙ ഇതിലേക്കു മൈദയും ബേക്കിങ് പൗഡറും ഇടഞ്ഞതും നാലാമത്തെ ചേരുവയും മെല്ലേ ചേര്‍ത്തു യോജിപ്പിക്കുക.

ADVERTISEMENT

∙ വട്ടത്തിലുള്ള രണ്ടു പാനില്‍ മയം പുരട്ടി, അതിലേക്കു തയാറാക്കിയ മാവൊഴിച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്‍ വച്ച് 20–25 മിനിറ്റ് ബേക്ക് ചെയ്യുക.

∙ ബട്ടര്‍ ഐസിങ് തയാറാക്കി രണ്ടായി ഭാഗിക്കുക. ഒന്നില്‍ പച്ചയും രണ്ടാമത്തേതില്‍ ചുവപ്പും ഫൂഡ് കളര്‍ ചേര്‍ക്കണം.

∙ ഓരോ കേക്കും കുറുകെ രണ്ടായി മുറിക്കുക. നാലു പീസ് ലഭിക്കും. ഇത് ഒന്നിനു മുകളിൽ ഒന്നായി അടുക്കി ഇടയിൽ ചുവന്ന ബട്ടർക്രീം നിരത്തുക. ഇതു ക്രിസ്മസ് ട്രീയുടെ ആകൃതിയില്‍ മുറിക്കണം. സ്റ്റാര്‍ നോസിലിട്ട പൈപ്പിങ് ബാഗിൽ പച്ചനിറമുള്ള ബട്ടര്‍ ക്രീം നിറച്ച് ക്രിസ്മസ് ട്രീ മുഴുവനും പൈപ്പ് ചെയ്യുക.

∙ ഗോള്‍ഡനും ചുവപ്പും ഷുഗര്‍ ബോള്‍സ് കൊണ്ടലങ്കരിച്ചു വിളമ്പാം. 

തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ശില്പ ബി. രാജ്, ഫോട്ടോ: വിഷ്ണു നാരായണൻ. പാചകക്കുറിപ്പുകൾക്കും ഫോട്ടോ: വിഷ്ണു നാരായണൻ. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അനിത ഐസക്, മന്ന കുക്കറി സ്കൂൾ, മാമംഗലം, എറണാകുളം.

Easy Lemon Passionfruit Cake Recipe:

Lemon passionfruit cake is a delicious and easy-to-make dessert perfect for any occasion. This Malayalam recipe provides a step-by-step guide to creating a flavorful and visually appealing cake at home.

ADVERTISEMENT