ADVERTISEMENT

പൂരി പായസം എന്നത് ഒരു പരമ്പരാഗത ദക്ഷിണേന്ത്യൻ മധുരപലഹാരമാണ്, പ്രത്യേകിച്ചും തഞ്ചാവൂർ പോലുള്ള പ്രദേശങ്ങളിൽ ഇത് വളരെ പ്രശസ്തമാണ്. സാധാരണ പായസത്തിൽ നിന്ന് വ്യത്യസ്തമായി, ഗോതമ്പ് മാവ് അല്ലെങ്കിൽ മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചെറിയ പൂരികൾ പാലിൽ ചേർത്താണ് ഇത് തയ്യാറാക്കുന്നത്

ആവശ്യമായ ചേരുവകൾ 
1. റവ – 200 ഗ്രാം
 ഉപ്പ് – ഒരു നുള്ള് 
പഞ്ചസാര – ഒരു നുള്ള് 
പാൽ – അഞ്ചു വലിയ സ്പൂൺ
2. എണ്ണ – വറുക്കാൻ ആവശ്യത്തിന്
3. പാൽ (കൊഴുപ്പുള്ളത്) – ഒരു ലീറ്റർ
4. ബദാം(തൊലി കളഞ്ഞ് അരച്ചത്) – 50 ഗ്രാം
5. കുങ്കുമപ്പൂവ് – ഒരു സ്പൂൺ, രണ്ടു സ്പൂൺ പാലിൽ ചാലിച്ചത്
6. പഞ്ചസാര – 150 ഗ്രാം

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു കുഴച്ചു മാവു തയാറാക്കുക. പാൽ അല്പാല്പം വീതം വേണം ചേർത്തു കുഴയ്ക്കാൻ. മയമുള്ള മാവു തയാറാക്കി 45 മിനിറ്റ് അനക്കാതെ വയ്ക്കുക. വീണ്ടും കുഴച്ച ശേഷം 20 മിനിറ്റ് വയ്ക്കുക.
∙ ചെറിയ ഉരുളകളാക്കി പൂരി പോലെ പരത്തി  അൽപം എണ്ണയിൽ വറുത്തു കോരുക.
∙ ചുവടുകട്ടിയുള്ള പാത്രത്തിൽ പാൽ ചൂടാക്കി തിളയ്ക്കുമ്പോൾ ബദാം അരച്ചതു ചേർത്തു തുടരെയിളക്കുക.
∙ ഇതിൽ പാലില്‍ ചാലിച്ച കുങ്കുമപ്പൂവും പഞ്ചസാരയും ചേർത്തിളക്കി ചെറുതീയിൽ വച്ച് അഞ്ചാറു മിനിറ്റ് തിളപ്പിക്കുക.
∙ പാൽ തിളയ്ക്കുമ്പോൾ പൂരി ചെറിയ കഷണങ്ങളാക്കിയതു ചേർത്തിളക്കിയ ശേഷം വാങ്ങി വിളമ്പാം.

ADVERTISEMENT
festive sweet poori payasam:

Delicious Poori Payasam Recipe: A South Indian Delight The Secret to Perfect Poori Payasam: Ingredients and Method

ADVERTISEMENT
ADVERTISEMENT