ADVERTISEMENT

മസാലച്ചായ ക്രം ബ്രൂലെ

1. ഡ്രൈ ഫിഗ് (അത്തിപ്പഴം) – 170 ഗ്രാം, തണ്ടു കളഞ്ഞത്
ബ്രാണ്ടി – 100 മില്ലി
കറുവാപ്പട്ട – ഒരു തണ്ട്
നാരങ്ങാത്തൊലി – മൂന്നു ചെറിയ കഷണം
നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
ക്രെം ബ്രൂെലയ്ക്ക്
2. തിക്ക് ക്രീം – 750 ഗ്രാം
പച്ച ഏലയ്ക്ക – ആറ്, ചതച്ചത്
ഗ്രാമ്പൂ – ആറ്
കറുവാപ്പട്ട – രണ്ടു കഷണം,
3. തേയില – രണ്ടു വലിയ സ്പൂൺ
4. മുട്ടമഞ്ഞ – ആറ് ഇടത്തരം മുട്ടയുടേത്
5. പഞ്ചസാര പൊടിച്ചത് – മൂന്നു വലിയ സ്പൂൺ
6. പഞ്ചസാര – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ഒരു ചെറിയ സോസ്പാനിലാക്കി ചെറുതീയിൽ വച്ചു തിളപ്പിക്കണം.

ADVERTISEMENT

∙ അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയ ശേഷം മുറുകെ അടയ്ക്കാവുന്ന പാത്രത്തിലാക്കി നന്നായി അടച്ച് 24 മണിക്കൂർ വയ്ക്കണം. ഇടയ്ക്കിടെ പാത്രം ഇളക്കിക്കൊടുക്കണം.

∙ പിറ്റേന്ന്, ഫിഗ് മിശ്രിതത്തിൽ നിന്നു ഫിഗ് മാത്രമെടുത്ത്, ഉണക്കമുന്തിരിയുടെ വലുപ്പത്തിൽ മുറിക്കണം. ഫിഗ് കുതിർത്ത ജ്യൂസ് അരിച്ചെടുത്ത്, അതിലേക്കു പൊടിയായി അരിഞ്ഞ ഫിഗ് ചേർത്തു വയ്ക്കണം.

ADVERTISEMENT

∙ ഇത് 50–150 മില്ലി വരെ കൊള്ളുന്ന വലുപ്പമുള്ള സൂഫ്ളെ ബൗളുകളിലാക്കി വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ ഒരു ചെറിയ സോസ്പാനിലാക്കി,  ചെറുതീയിൽ വച്ചു തിളപ്പിക്കണം.

∙ തിളച്ച ശേഷം തേയില ചേർത്ത് അടുപ്പിൽ നിന്നു വാങ്ങി അനക്കാതെ 10 മിനിറ്റ് വയ്ക്കുക.

∙ തിരികെ അടുപ്പിൽ വച്ചു തിളയ്ക്കുന്നതിനു തൊട്ടുമുൻപു വാങ്ങി ചൂടാറിത്തുടങ്ങുമ്പോൾ അരിച്ചെടുത്തു മാറ്റി വയ്ക്കുക. ഇതാണ് ക്രീം.

∙ മുട്ടമഞ്ഞ പഞ്ചസാര പൊടിച്ചതു ചേർത്തു നന്നായി അടിച്ചു യോജിപ്പിച്ച ശേഷം തയാറാക്കിയ ക്രീം ചേർത്തിളക്കണം.

∙ ഇതൊരു സോസ്പാനിലാക്കി ചെറുതീയിൽ വച്ച് ഒരു തടിസ്പൂൺ കൊണ്ടു തുടരെയിളക്കണം. ന ന്നായി കുറുകി കസ്റ്റഡ് സ്പൂണിന്റെ പുറകിൽ പ റ്റിപ്പിടിച്ചിരിക്കുന്ന പരുവമാകണം. ഏകദേശം 10–12 മിനിറ്റ് എടുക്കും.

∙ ഇടയ്ക്ക് കസ്റ്റഡ് അധികം ചൂടാകുന്നു എന്നു തോന്നിയാൽ അടുപ്പിൽ നിന്നു വാങ്ങി തുടരെയിളക്കി, ചൂടു കുറയുമ്പോൾ തിരികെ അടുപ്പത്തു വയ്ക്കാം.

∙ കുറുകിയ കസ്റ്റഡ് അടുപ്പിൽ നിന്നു വാങ്ങി സൂഫ്ളെ പോട്ടിലാക്കി വച്ചിരിക്കുന്ന ഫിഗ് മിശ്രിതത്തിനു മുകളിൽ ഒഴിക്കാം.

∙ ചൂടാറിയ ശേഷം ഫ്രിജിൽ വച്ചു തണുപ്പിക്കണം. ഒരു രാത്രി മുഴുവൻ തണുക്കാൻ വച്ചാൽ ഏറെ നന്ന്.

∙ വിളമ്പാനായി, ഫ്രിജിൽ നിന്നെടുത്ത ഓരോ ബൗളിലും കട്ടിയായി ഒരു നിര പഞ്ചസാര വിതറുക. അത് ബ്ലോ ടോർച്ച് ഉപയോഗിച്ചോ ചൂടായ ഗ്രില്ലിൽ വച്ചോ കാരമലൈസ് ചെയ്യണം.

∙ ചൂടാറിയ ശേഷം വിളമ്പാം. 

ഫോട്ടോ : സരുണ്‍ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് :ടിഷോ തോമസ്, ഡിസിഡിപി, ക്രൗൺ പ്ലാസ, കൊച്ചി

Ingredients for Masala Chai Creme brulee:

Masala Chai Creme brulee is a delightful dessert combining the flavors of masala tea and creamy Creme brulee. This recipe includes figs soaked in brandy for a unique twist.

ADVERTISEMENT