ആരോഗ്യകരവും രുചികരവുമായ ബേസൻ ലഡു; പ്രോട്ടീനും ഫൈബറും അടങ്ങിയ മധുരപലഹാരം.
Mail This Article
കടലമാവ്, നെയ്യ്, പഞ്ചസാര എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഒരു പരമ്പരാഗത ഇന്ത്യൻ മധുരപലഹാരമാണ് ബേസൻ ലഡു. ഇതൊരു ഫെസ്റ്റിവൽ സ്പെഷ്യൽ വിഭവമാണ്. കുറഞ്ഞ ചേരുവകൾ കൊണ്ട് പെട്ടെന്ന് ഇത് തയ്യാറാക്കാം
ആവശ്യമായ ചേരുവകൾ
1. നാടൻ നെയ്യ് – അരക്കിലോ
2. പച്ച ഏലയ്ക്ക പൊടിച്ചത്– അര ചെറിയ സ്പൂൺ
3. കടലമാവ് – ഒരു കിലോ
4. ബദാം – 20–25 എണ്ണം
5. പഞ്ചസാര പൊടിച്ചത് – രണ്ടു കപ്പ്
പാകം ചെയ്യുന്ന വിധം
∙ ചീനച്ചട്ടിയിൽ നെയ്യ് ചൂടാക്കി ഏലയ്ക്ക പൊടിച്ചതും കടലമാവും ചേർത്തു നല്ല മണം വരും വരെ ഏകദേശം 10 മിനിറ്റ് വറുക്കുക.
∙ ഇത് ഒരു ബൗളിലാക്കി ബദാം ചതച്ചതു ചേർത്തു യോജിപ്പിച്ചു ചെറുതായി ചൂടാറുമ്പോൾ പഞ്ചസാര ചേർത്തു നന്നായി യോജിപ്പിക്കുക.
∙ ഒരേ വലുപ്പത്തിലുള്ള ലഡ്ഡുകളായി ഉരുട്ടി വിളമ്പാം.