ADVERTISEMENT

പീച്ച് ഫാന്റസി കാഴ്ചയിലും രുചിയിലും ഒരുപോലെ മനോഹരമാണ്. ഓറഞ്ചും മഞ്ഞയും ചുവപ്പും കലർന്ന നിറങ്ങൾ ഈ വിഭവത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നു

ആവശ്യമായ ചേരുവകൾ
1. കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ
ക്രീം – മൂന്നു ടിൻ 
2. ഡൈജസ്റ്റീവ് ബിസ്ക്കറ്റ് – 200 ഗ്രാം
3. പീച്ച് ടിന്നിൽ കിട്ടുന്നത് – ഒരു ടിൻ
4. ജെല്ലി – ഒരു പായ്ക്കറ്റ്
5. കിവി/ സ്ട്രോബെറി – അലങ്കരിക്കാൻ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ കണ്ടൻസ്ഡ് മിൽക്കും ക്രീമും യോജിപ്പിച്ചു കട്ടിയുള്ള കസ്റ്റേർഡ് തയാറാക്കുക. 
∙ ഒരു ‍ഡിഷിൽ ഡൈജസ്റ്റീവ് ബിസ്ക്കറ്റ് ഓരോന്നും നാലായി മുറിച്ചതു നിരത്തുക.
∙ ഇതിനു മുകളിലായി കസ്റ്റേഡിന്റെ പകുതി ഒഴിക്കുക. അതിനു മേൽ പീച്ച് കഷണങ്ങളാക്കിയതു നിരത്തുക. ഇതിനു മുകളിലായി ജെല്ലി കഷണങ്ങൾ നിരത്തണം.
∙ മുകളിൽ ബാക്കി കസ്റ്റേർഡ് ഒഴിച്ചു കിവി അല്ലെങ്കിൽ സ്ട്രോബെറി കഷ്‌ണങ്ങൾ കൊണ്ട് അലങ്കരിച്ചു വിളമ്പാം. 

ADVERTISEMENT
homemade-peach-fantasy:

Indulge in the Sweetness: The Ultimate Peach Fantasy Dessert

ADVERTISEMENT
ADVERTISEMENT