ADVERTISEMENT

ആപ്പിളിലും പിയറിലും ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ദഹനപ്രക്രിയ സുഗമമാക്കാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. കലോറി കുറവായതിനാലും ഫൈബർ കൂടുതലുള്ളതിനാലും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ചൊരു പാനീയമാണ്. രക്തസമ്മർദ്ദവും കൊളസ്‌ട്രോളും നിയന്ത്രിച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാൻ പിയർ പഴം സഹായകമാണ്.

ആവശ്യമായ ചേരുവകൾ 
ആപ്പിൾ - 2 എണ്ണം 
പിയർ -2 എണ്ണം 
ലിച്ചി - 5 എണ്ണം 
തേൻ - 2 ടീസ്പൂൺ 
മിൽക്‌മൈഡ് -1 ടേബിൾസ്പൂൺ 
ഐസ്ക്രീം /പാൽ - 1 ഗ്ലാസ് 
കസ്കസ് - 1 ടീസ്പൂൺ 
ബൂസ്റ്റ് - 1 ടീസ്പൂൺ 

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. തൊലി കളഞ്ഞ ആപ്പിളും പിയറും തേനും മിൽക്‌മൈഡും ഐസ്ക്രീമും മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കാം.  
. ഐസ്‌ക്യൂബ് ഇട്ട ഗ്ലാസിൽ കുതിർത്തു വെച്ച കസ്‌കസും ആപ്പിൾ മിക്സും ചേർത്ത് ഒഴിക്കാം. 
. ബൂസ്റ്റ് പൊടി വിതറാം. മുകളിൽ ചെറുതായി അരിഞ്ഞ ലിച്ചി കൂടി ചേർത്ത് അലങ്കരിക്കാം.

ADVERTISEMENT
apple-pear-smoothie-recipe:

Healthy Apple and Pear Smoothie Recipe. Boost Your Immunity with This Fruit Smoothie

ADVERTISEMENT
ADVERTISEMENT