ADVERTISEMENT

അരിമാവ്, ശർക്കര, ജീരകം എന്നിവ ചേർത്തുണ്ടാക്കുന്ന ഒരു പരമ്പരാഗത കേരളീയ ലഘുഭക്ഷണമാണ് കുഴിശിലപ്പം. പ്രത്യേകമായി തയ്യാറാക്കിയ കുഴികളുള്ള പാത്രത്തിൽ ചുട്ടെടുക്കുന്നത് കൊണ്ടാണ് ഇതിന് ഈ പേര് വന്നത്. ശർക്കരയുടെ മധുരവും ജീരകത്തിന്റെ മണവും ഒത്തുചേരുന്ന ഒരു പ്രത്യേക രുചിയാണിതിന്. പുറംഭാഗം മൊരിഞ്ഞതും ഉൾഭാഗം മൃദുവായതുമാണ് ഇതിന്റെ പ്രത്യേകത.

ആവശ്യമായ ചേരുവകൾ 
1. മൈദ – ഒരു കപ്പ്
 മുട്ട – ഒന്ന്
 പാൽ – ഒന്നരക്കപ്പ്
2. പഞ്ചസാര – രണ്ടു വലിയ സ്പൂൺ
 ഉപ്പ് – പാകത്തിന്
ബേക്കിങ് സോഡ – കാൽ ചെറിയ സ്പൂൺ
3. തേങ്ങാപ്പാൽ – ഒരു കപ്പ്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മിക്സിയിൽ അടിച്ചെടുക്കണം.
∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തിളക്കി 15 മിനിറ്റ് വയ്ക്കുക.
∙ പിന്നീട് ഓരോ തവി മാവു വീതം ഓട്ടുതവയിൽ ഒഴിച്ചു ചുട്ടെടുക്കണം.
∙ ചൂടോടെ തേങ്ങാപ്പാൽ ചേർത്തു വിളമ്പാം.

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ജെസീറ ജവാദ്, ജാസീസ് മാജിക് കിച്ചൺ റസ്റ്ററന്റ്, പുതിയകാവ്, കരുനാഗപ്പള്ളി

ADVERTISEMENT
Kuzhi Shila Appam: The Perfect Blend of Sweetness and Spice:

Kuzhi Shila appam is a traditional Kerala snack made with rice flour, jaggery, and cumin, cooked in a special pan with indentations. This delicious treat offers a unique flavor profile, combining the sweetness of jaggery with the aroma of cumin, and features a crispy exterior with a soft interior.

ADVERTISEMENT
ADVERTISEMENT