ADVERTISEMENT

പാലും കസ്റ്റാർഡ് പൗഡറും ചേർത്ത് തയ്യാറാക്കിയ ക്രീമി ലെയറിന് മുകളിൽ ക്രിസ്പിയായ ബ്രെഡ് കഷ്ണങ്ങൾ നിരത്തി, ഡ്രൈ ഫ്രൂട്ട്സ് കൊണ്ട് അലങ്കരിച്ച ഒരു തകർപ്പൻ വിഭവം. തണുപ്പിച്ചു കഴിക്കുമ്പോൾ ഇതിന്റെ രുചി ഇരട്ടിയാണ്

ആവശ്യമായ ചേരുവകൾ 
ഫുൾ ഫാറ്റ് പാൽ - 3 കപ്പ്
വാനില കസ്റ്റർഡ് പൗഡർ- 3 ടേബിൾസ്പൂൺ 
കണ്ടൻസ്ഡ് മിൽക്ക് - 4–5 ടേബിൾസ്പൂൺ 
ബ്രെഡ് സ്ലൈസ് - 6–8 എണ്ണം 
ഫ്രഷ് ക്രീം - 3–4 ടേബിൾസ്പൂൺ 
കശുവണ്ടി- 2 ടേബിൾസ്പൂൺ (ചെറുതായി അരിഞ്ഞത്)
ചെറുതായി അരിഞ്ഞ ബദാം - 2 ടേബിൾസ്പൂൺ 
ഉണങ്ങിയ റോസ് ഇതൾ

ADVERTISEMENT

തയ്യാറാക്കുന്ന വിധം 
• ആദ്യം 3 കപ്പ് പാൽ അടുപ്പിൽ വെച്ച് തിളപ്പിക്കുക .
• കുറച്ച് തണുത്ത പാലിൽ കസ്റ്റർഡ് പൗഡർ ചേർത്ത് കട്ടകളില്ലാതെ കലക്കി വെക്കണം.
• പാൽ തിളയ്ക്കുമ്പോൾ അതിലേക്ക് ഈ കസ്റ്റാർഡ് മിശ്രിതം ചേർത്ത് നന്നായി ഇളക്കണം.
• പിന്നെ കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് അല്പം കട്ടിയാകുന്നത് വരെ ഇളക്കുക .
• ബ്രെഡ് സ്ലൈസുകൾ ഒരു ഡിഷിൽ ഒതുക്കി നിരത്തണം.
• ചൂടുള്ള കസ്റ്റർഡ് പാൽ അതിന്റെ മുകളിൽ എല്ലായിടത്തും ഒഴിച്ച് 5–10 മിനിറ്റ് വെക്കണം.
• ഫ്രെഷ് ക്രീമും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് കലക്കി, മുകളിൽ സാവധാനമായി ഒഴിക്കുക.
• ഒടുവിൽ കശുവണ്ടി, ബദാം, റോസ് ഇതൾ വിതറി അലങ്കരിക്കുക.
• ഫ്രിഡ്ജിൽ 1–2 മണിക്കൂർ വെച്ചാൽ നന്നായി സെറ്റ് ആയിട്ട് കിട്ടും.

ADVERTISEMENT
Easy Custard Bread Pudding Recipe:

Custard Bread Pudding is a delicious dessert featuring creamy custard layers topped with crispy bread pieces and garnished with dry fruits. This dish's flavor intensifies when served chilled, making it a perfect sweet treat.

ADVERTISEMENT
ADVERTISEMENT