ശംഖുപുഷ്പത്തിന്റെ നീലചന്തം, വേനലിൽ ഒരു തണുത്ത വിരുന്ന്
Mail This Article
വെയിലിന്റെ ചൂടിൽ നിന്ന് ഒരു ചെറിയ ബ്രേക്ക്. കൃത്രിമ നിറങ്ങളില്ലാതെ ശംഖുപുഷ്പത്തിൽ നിന്ന് തയ്യാറാക്കിയ ഒരു നാച്ചുറൽ ഡ്രിങ്ക്. കണ്ണിനും ശരീരത്തിനും ഒരുപോലെ ഈ പാനീയം കുളിർമ നൽകുന്നു. ഒരു ഗ്ലാസ് ബ്ലൂ പീ സോർ കയ്യിലുണ്ടെങ്കിൽ പിന്നെ എല്ലാം സെറ്റ്.
ആവശ്യമായ ചേരുവകൾ
1.ശംഖുപുഷ്പം ടീ കൊണ്ടുണ്ടാക്കിയ ചായ – 60 മില്ലി
നാരങ്ങാനീര് – 20 മില്ലി
തേൻ – 15 മില്ലി
അക്വാഫാബാ (വെള്ളക്കടല വേവിച്ച വെള്ളം) – 20 മില്ലി
2. ഐസ് – പാകത്തിന്
3. നാരങ്ങാത്തൊലി – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ഒരു ഷെയ്ക്കറിലാക്കി നന്നായി കുലുക്കി യോജിപ്പിക്കണം. ഇതിലേക്ക് ഐസ് ചേർത്തു വീണ്ടും കുലുക്കി യോജിപ്പിക്കുക.
∙ വിളമ്പാനുള്ള ഗ്ലാസിൽ ഐസ് നിറച്ച്, അതിലേക്ക് ഈ സിറപ്പ് അരിച്ചൊഴിക്കണം.
∙ വെള്ളം ഒഴിച്ചിളക്കി നാരങ്ങാത്തൊലി കൊണ്ട് അലങ്കരിച്ചു വിളമ്പാം.