ADVERTISEMENT

വേനൽച്ചൂടിനെ തണുപ്പിക്കാൻ ഇതാ ഒരു കിടിലൻ പൈനാപ്പിൾ ബേസിൽ കൂളർ! പഴുത്ത പൈനാപ്പിളിന്റെ മധുരവും, ബേസിൽ ഇലകളുടെ പ്രത്യേക ഗന്ധവും ഒത്തുചേർന്ന ഈ പാനീയം നിങ്ങളുടെ മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകും.

ആവശ്യമായ ചേരുവകൾ 
പൈനാപ്പിൾ ജ്യൂസ് – 90 മില്ലി
ബേസിൽ ലീവ്സ് – ആറ്
നാരങ്ങാനീര് – 15 മില്ലി
പഞ്ചസാര സിറപ്പ് – 10 മില്ലി
2. ഐസ് – പാകത്തിന്
3. വെള്ളം /സോഡ – പാകത്തിന്
4. പൈനാപ്പിൾ/ ബേസിൽ ലീവ്സ്  – അലങ്കരിക്കാൻ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ഐസ് ചേർത്ത് ഒരു ഷെയ്ക്കറിലാക്കി നന്നായി കുലുക്കി യോജിപ്പിക്കണം.
∙ വിളമ്പാനുള്ള ഗ്ലാസിൽ ഐസ് നിറച്ച്, അതിലേക്ക് ഈ സിറപ്പ് അരിച്ചൊഴിക്കണം.
∙ വെള്ളമോ സോഡയോ ഒഴിച്ച് പൈനാപ്പിളോ ബേസിൽ ലീഫോ വെച്ചു വിളമ്പാം.

ADVERTISEMENT
Beat the Heat with a Delicious Pineapple Basil Cooler:

This refreshing Pineapple Basil Cooler is the perfect way to beat the summer heat. Combining the sweetness of ripe pineapple with the unique aroma of basil leaves, this beverage will invigorate both your mind and body.

ADVERTISEMENT
ADVERTISEMENT